കോടീശ്വരന് ചന്ദ്രനില്‍ പോകാന്‍ ഗേള്‍ഫ്രണ്ടിനെ വേണം ; അപേക്ഷ ക്ഷണിച്ചു, അവസാന തീയതി ജനുവരി 17

Loading...

ടോക്കിയോ : ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ തയ്യാറുള്ള പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്‍. നാല്‍പ്പത്തിനാലുകാരനും ഫാഷന്‍ മേഖലയില്‍ പ്രമുഖനുമായ യുസാക്കു മെയ്സാവയാണ് സ്ത്രീ സുഹൃത്തിനെ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്തിരിക്കുന്നത്.

2023ല്‍ നടക്കാനിരിക്കുന്ന ചാന്ദ്രയാത്രയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് വനിതാ സുഹൃത്തിനായുള്ള യുസാക്കുവിന്‍റെ പരസ്യം.ശൂന്യാകാശത്ത് വച്ച് തന്‍റെ പ്രണയം ഉറക്കെ പ്രഖ്യാപിക്കുമെന്നും ഒസാക്കു കൂട്ടിച്ചേര്‍ത്തു.

ഇരുപത് വയസിന് മേല്‍ പ്രായമുള്ള സിംഗിളായ സ്ത്രീകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മികച്ച വ്യക്തിത്വവും സദാസമയം പോസിറ്റീവ് എനര്‍ജി പ്രവഹിപ്പിക്കുന്നവളാകണം അപേക്ഷക. ജനുവരി 17 പത്ത് മണിയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ജനുവരി 25-26ന് സ്ത്രീ സുഹൃത്തിനായുള്ള തെരഞ്ഞെടുപ്പ് നടത്തും. ഫെബ്രുവരി പകുതിയോടെ അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ ഒസാക്കു പരിചയപ്പെടുമെന്നും മാര്‍ച്ച് അവസാനത്തോടെ വിജയിയെ പ്രഖ്യാപിക്കുമെന്നും ഒസാക്കു വ്യക്തമാക്കുന്നു.

2 ബില്യണ്‍ ഏകദേശം 14158 കോടി രൂപയാണ് ഒസാക്കുവിന്‍റെ ആസ്തി. സ്വന്തമായി സംഗീത ബാന്‍ഡും ഫാഷന്‍ സംരംഭവും ഒസാക്കുവിന് സ്വന്തമായുണ്ട്. പുരാവസ്തുക്കള്‍, സമകാലിക കലാരൂപങ്ങള്‍, സൂപ്പര്‍ കാര്‍, വൈന്‍ എന്നിവ ശേഖരിക്കുന്നതാണ് ഒസാക്കുവിന്‍റെ താല്‍പര്യങ്ങള്‍. സ്പേയ്സ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ചന്ദ്രനെ വലംവക്കുന്ന ആദ്യ വിനോദ സഞ്ചാരിയാവും ഒസാക്കു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം