പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്നു വെളിപ്പെടുത്തി നടി അനു സിത്താര

Loading...

പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്നു വെളിപ്പെടുത്തി നടി അനു സിത്താര. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനു സിത്താര ഇത് പറഞ്ഞത്. ‘അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്.

വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിം ആണ്. അച്ഛന്‍റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.
ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.’ അനു പറഞ്ഞു.

ഈ വര്‍ഷം നിരവധി ചിത്രങ്ങളാണ് അനുവിന്റേതായി റിലീസിംഗിന് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ടൊവീനോയ്‌ക്കൊപ്പം ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടുവിലും ദിലീപിന്റെ കൂടെ ശുഭരാത്രിയിലും അനു സിത്താര നായികയായി എത്തുന്നു. ഇതില്‍ ‘ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടു’ ജൂണ്‍ 21 ന് തിയേറ്ററുകളിലെത്തും.

Loading...