കരിപ്പൂര്‍ വിമാനപകടം ; വിമാനത്തിന്റെ ഭാഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് മാറ്റി തുടങ്ങി.

കോഴിക്കോട് : കരിപ്പൂരില്‍ അപകടത്തില്‍പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ ഭാഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് മാറ്റി തുടങ്ങി. എന്നാല്‍ പരിശോധനകള്‍ക്കും തുടരന്വേഷണത്തിനുമായി രണ്ടുവര്‍ഷം വരെ കരിപ്പൂരില്‍ പ്രത്യേകം തയാറാക്കിയ ഇടത്ത് വിമാനത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിക്കും. എയര്‍ ഇന്ത്യയുടെ ബന്ധപ്പെട്ട ഉദ്യേഗസ്ഥരുടെ മേല്‍നേട്ടത്തിലാണ് വിമ...

കെ എം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകി കോഴിക്കോട് നഗരസഭ.

കോഴിക്കോട് : കെ എം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകി കോഴിക്കോട് നഗരസഭ. കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയെന്ന് കാട്ടി നഗരസഭ ഷാജിയ്ക്ക് നോട്ടീസ് നൽകി. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്‍റ് നിർദേശപ്രകാരം ഇന്നലെ കെ എം ഷാജിയുടെ വീട് നഗരസഭ അളന്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 

കണ്ണൂർ : കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുടിയാന്മല സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരികളെ അമ്മാവൻ പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് പോക്സോ ചുമത്തി  അന്വേഷണം ആരംഭിച്ചു.

കര്‍ഷകര്‍ക്ക് ആശ്വാസവാര്‍ത്ത ; 16 ഇനം കാര്‍ഷിക വിളകള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ അടിസ്ഥാന വില

തിരുവനന്തപുരം : സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് ആശ്വാസവാര്‍ത്ത. 16 ഇനം കാര്‍ഷിക വിളകള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ അടിസ്ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരും. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്...

സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍

തിരുവനന്തപുരം : ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ നാഫെഡ് വഴി ഇറക്കുമതി ചെയ്ത സവാളയുടെ ആദ്യ ലോഡ് തിരുവനന്തപുരത്തെത്തി. കിലോയ്ക്ക് 45 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പന നടത്താനാണ് പദ്ധതി. കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയ...

പാലാ സീറ്റിൽ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് മാണി സി കാപ്പൻ .

കോട്ടയം : പാലാ സീറ്റിൽ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം എൽഎ മാണി സി കാപ്പൻ . സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളിൽ എൻസിപി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇടതു മുന്നണിയിൽ വിശ്വാസമെന്നും മാണി സി കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി. ജോസ് കെ മാണിയുടെ നേതൃ...

മത്സ്യ ലേലവും വിപണനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവിശ്യം ; ഓർഡിനൻസ് കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.

എറണാകുളം : മത്സ്യ ലേലവും വിപണനവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഇറക്കിയിരിക്കുന്ന ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർഎസ്പി തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഡിനൻസ് കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു. കോവിഡിൻറെ പശ്ചാത്തലത്തിൽ മത്സ്യതൊഴിലാളികൾ ആകെ ജീവിക്കാനായി പെടാപ്പാട് പെടുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്ന തുച്ഛമാ...

സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ച് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ച് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്. സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കേസ് എടുത്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ട...

കളമശ്ശേരി മെഡിക്കൽ കോളേജില്‍ രോഗി മരിച്ച സംഭവം ; പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുക്കും.

കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് ഐസിയുവിൽ രോഗി മരിച്ച സംഭവത്തിൽ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുക്കും. മരിച്ച ഹാരിസിന്റെ ബന്ധുവിൻ്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഹാരിസിന്റെ മരണ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിന് കൈമാറിയിരുന്നു. ഡോ നജ്മയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. മെഡിക്കൽ കോളേജി...

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം.

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കി പരിഹരിക്കാനാണ് തീരുമാനം. പണം തിരികെ നല്‍കാന്‍ തയാറാണന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. കുമ്മനം രാജശേഖരനും മുന്‍ പി.എ. പ്രവീണും പ്രതിചേര്...