#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, ഒഴിവായത് വൻ അപകടം

#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം,  ഒഴിവായത് വൻ അപകടം
Apr 27, 2024 12:38 PM | By Susmitha Surendran

മേപ്പയ്യൂർ: (വടകര ) (truevisionnews.com) മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം .  മേപ്പയ്യൂരിലെ ഗവ: ആശുപത്രിക്ക് സമീപം കണ്ണീപ്പറമ്പിൽ അശോകൻ്റെ ചിത്രക്കൂട് എന്ന സ്റ്റേഷനറി കടയ്ക്കാണ് തീപിടിച്ചത്.

ഇന്നലെ വൈകുന്നേരം 4 മണിയോടു കൂടിയാണ് തീ പിടുത്തുണ്ടായത്. സമീപത്തുള്ള മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

പേരാമ്പ്രയിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ എം പ്രദീപന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ എത്തിയാണ് തീയണച്ചത്. 

കെ.സുജാത് ,ഫയർ & റെസ്ക്യൂ ഓഫീസർമാരായ സുധീഷ്. വി.കെ, ഷിജിത്ത് എ, രതീഷ് കെ.എൻ, സോജു പി ആർ, സനൽ രാജ് രഗിനേഷ് കെ., ഷൈജു വി.കെ, പ്രശാന്ത് ഇ എം എന്നിവരും , നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

#fire #broke #out #shop #Mepayyur #huge #accident #avoided

Next TV

Related Stories
#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

May 8, 2024 09:44 PM

#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വൈദ്യുതി തകരാ‍ര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍...

Read More >>
#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

May 8, 2024 09:32 PM

#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല....

Read More >>
#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 29-കാരന് 61 വർഷം തടവ്

May 8, 2024 09:27 PM

#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 29-കാരന് 61 വർഷം തടവ്

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2022ൽ മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ...

Read More >>
#KPYohannan | ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

May 8, 2024 09:13 PM

#KPYohannan | ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ...

Read More >>
#SSLCresult | എ പ്ലസ് അതിഥി; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

May 8, 2024 09:09 PM

#SSLCresult | എ പ്ലസ് അതിഥി; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

രണ്ട് പേരും ഒരുമിച്ചാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതിയത് ....

Read More >>
#rain |കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!

May 8, 2024 09:02 PM

#rain |കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!

രാത്രിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് വടക്കൻ കേരളത്തിന് ആശ്വാസമേകുന്നതാണ്....

Read More >>
Top Stories