#Bankholiday | പതിനാല് ദിവസം ബാങ്ക് അവധി; മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

#Bankholiday | പതിനാല് ദിവസം ബാങ്ക് അവധി; മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ
Apr 27, 2024 02:45 PM | By VIPIN P V

(truevisionnews.com) 2024 മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ. 14 ദിവസമാണ് പല സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓരോ സംസ്ഥാനത്തെയും ആഘോഷങ്ങളും, പ്രാദേശിക അവധികളും, ദേശീയ അവധികളും, രണ്ടാംശനി, നാലാംശനി, ഞായര്‍ തുടങ്ങി എല്ലാ അവധികളും ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റാണ് ആര്‍ബിഐ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൊഴിലാളി ദിനമായ മെയ് ദിനത്തില്‍ തുടങ്ങി 26വരെയാണ് അവധികള്‍ വരുന്നത്. മെയ് 1– മെയ്ദിനവും മഹാരാഷ്ട്ര ദിനവും ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്,അസ്സം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂര്‍,ബംഗാള്‍,ഗോവ,ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പൊതുഅവധി ആയിരിക്കും.

മെയ് 7 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്ത്,മധ്യപ്രദേശ്,ഗോവ എന്നിവിടങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. മെയ്–8 രബീന്ദ്രനാഥ് ടാഗോര്‍ ദിനവുമായി ബന്ധപ്പെട്ട് ബംഗാളില്‍ അവധിയായിരിക്കും.

മെയ് 10 ബസവ ജയന്തി, അക്ഷയ ത്രിതീയ ദിനമായതിനാല്‍ കര്‍ണാടകയില്‍ പൊതുഅവധി ആയിരിക്കും.

മെയ് 13– ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ അവധി പ്രഖ്യാപിച്ചു. മെയ് 16 സിക്കിം സ്റ്റേറ്റ് ഡേ ആയതിനാല്‍ സംസ്ഥാനത്ത് അവധി ആയിരിക്കും.

മെയ് 20– ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ പൊതുഅവധി ആയിരിക്കും.

ത്രിപുര, മിസോറാം, മധ്യപ്രദേശ്, ചണ്ഡിഗഡ്,ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ജമ്മു, ലക്നൗ, ബംഗാള്‍, ന്യൂഡല്‍ഹി, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബുദ്ധപൂര്‍ണിമ ദിനമായ മെയ് 23ന് പൊതു അവധിയായിരിക്കും.

നാലാം ശനിയും നസ്റുല്‍ ജയന്തി ദിനവുമായ മെയ് 25നാണ് അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ്. ത്രിപുരയിലും ഒഡിഷയിലും അന്ന് ബാങ്ക് അവധിയായിരിക്കും. ആര്‍ബിഐ എല്ലാ മാസവും ബാങ്ക് അവധി ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്.

#Fourteen #days #bankholiday; #RBI #released #holiday #calendar #month #May

Next TV

Related Stories
#Farmerdeath | കർഷക സമരത്തിനിടെ കർഷക മരിച്ചു; മരണം ട്രെയിൻ തടയൽ സമരം തുടരവേ

May 9, 2024 04:10 PM

#Farmerdeath | കർഷക സമരത്തിനിടെ കർഷക മരിച്ചു; മരണം ട്രെയിൻ തടയൽ സമരം തുടരവേ

സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21ാമത്തെ വ്യക്തിയാണിതെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു....

Read More >>
#missing |'എനിക്കിനി പഠിക്കേണ്ട, 5 വർഷത്തേക്ക് ഞാൻ പോകുന്നു, കൈയിൽ 8000 രൂപയുണ്ട്'; സന്ദേശമയച്ച് നാടുവിട്ട് വിദ്യാർഥി

May 9, 2024 02:25 PM

#missing |'എനിക്കിനി പഠിക്കേണ്ട, 5 വർഷത്തേക്ക് ഞാൻ പോകുന്നു, കൈയിൽ 8000 രൂപയുണ്ട്'; സന്ദേശമയച്ച് നാടുവിട്ട് വിദ്യാർഥി

ഗംഗറാംപൂരിലെ ബമൻവാസിൽ നിന്നുള്ള രാജേന്ദ്ര മീണ കോട്ടയിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്...

Read More >>
#Fakevote | കള്ള വോട്ട് രേഖപ്പെടുത്തി: ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തു; രണ്ട് ബിജെപി പ്രവർത്തകര്‍ അറസ്റ്റില്‍

May 9, 2024 02:03 PM

#Fakevote | കള്ള വോട്ട് രേഖപ്പെടുത്തി: ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തു; രണ്ട് ബിജെപി പ്രവർത്തകര്‍ അറസ്റ്റില്‍

ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (171) (188) വകുപ്പുകൾ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് സൂപ്രണ്ട്...

Read More >>
#repolling |വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് കമീഷൻ

May 9, 2024 01:02 PM

#repolling |വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് കമീഷൻ

വോട്ടിങ് യന്ത്രങ്ങളുമായി നീങ്ങുകയായിരുന്ന ബസിന് തീപിടിച്ചാണ് ഇ.വി.എമ്മുകൾ...

Read More >>
#ഈ രോ​ഗമുണ്ടോ, മദ്യപിച്ചില്ലെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

May 9, 2024 12:43 PM

#ഈ രോ​ഗമുണ്ടോ, മദ്യപിച്ചില്ലെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ട്രാക്ടിറ്റിലെ ചില സൂക്ഷ്‌മാണുക്കളാണ്‌ കാര്‍ബോഹൈഡ്രേറ്റുകളെ മദ്യമാക്കി മാറ്റുന്ന ഈ പുളിപ്പിക്കലിനു...

Read More >>
Top Stories