കൊച്ചിയുടെ സുരക്ഷയ്ക്കായി പോലീസിന്റെ ഹെലിക്യാം

helicamകൊച്ചി: നഗരത്തില്‍ ആകാശ നിരീക്ഷണം നടത്താന്‍ പോലീസിന് ഇനി ഹെലിക്യാമും. സുരക്ഷാ പരിശോധനകള്‍ക്കും ട്രാഫിക് നിരീക്ഷണത്തിനുമായാണ് കൊച്ചി സിറ്റി പോലീസിന് പുതിയ ഹെലിക്യാം എത്തുന്നത്. തീരദേശ സുരക്ഷ മുന്‍നിര്‍ത്തി നിരീക്ഷണത്തിന് കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ കൊച്ചി സിറ്റി പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരത്തും കൊച്ചിയിലും പോലീസിന് ഹെലിക്യാമുകള്‍ക്ക് അനുമതിയായിരിക്കുന്നത്.

വീഡിയോ ദൃശ്യങ്ങളും പകര്‍ത്താന്‍ കഴിയുന്ന ഉയര്‍ന്ന ബാറ്ററി ശേഷിയുള്ള ഹെലിക്യാമുകളാണ് എത്തുന്നതെന്നാണ് വിവരം. സമരങ്ങളും മറ്റ് പ്രതിഷേധ പ്രകടനങ്ങളും പകര്‍ത്തുന്നതിനായി കൊച്ചി സിറ്റി പോലീസിന് പുതിയ എന്‍എക്‌സ് ത്രീ ക്യാമറകള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം