#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ
Apr 26, 2024 09:00 PM | By Athira V

നാദാപുരം(കോഴിക്കോട്): ( www.truevisionnews.com  ) ‌സമയപരിധി കഴിഞ്ഞിട്ടും നീണ്ട ക്യൂവിൽ വോട്ടെടുപ്പ് പൂർത്തിയായ നാദാപുരത്ത് ഓപൺ വോട്ടിനെ ചൊല്ലി വിവിധയിടങ്ങളിൽ തർക്കം.

മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് അനുവദിച്ചെന്ന സി.പി.എം പരാതിയിൽ പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു.

കല്ലാച്ചി എം.എൽ.പി സ്കൂളിലെ 162ാം ബൂത്ത് പ്രിസൈഡിങ് ഓഫിസർ പേരാ​​മ്പ്ര സ്വദേശി ഷിനോദിനെയാണ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു.

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. കലക്ടറുടെ നിർദേശത്തെ തുടർന്ന് നാദാപുരം പൊലീസാണ് പ്രിസൈഡിങ് ഓഫിസറെ അറസ്റ്റു​ചെയ്തത്.

പരാതിയെ തുടർന്ന് ഇദ്ദേഹ​ത്തെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. തൊട്ടടുത്ത 163ാം ബൂത്തിലും ഓപൺ വോട്ടിനെക്കുറിച്ച് ബൂത്ത് ഏജന്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായി.

നിരവധി ഓപൺ വോട്ടുകൾ ചെയ്ത ബൂത്തിൽ ഒരു സി.പി.എം വോട്ടറെ പ്രിസൈഡിങ് ഓഫിസർ തടഞ്ഞതായാണ് ആരോപണം. ബഹളത്തെ തുടർന്ന് ഏറെ നേരം പോളിങ് തടസ്സപ്പെട്ടു.

#Controversy #over #open #vote #Nadapuram #Presiding #officer #arrested

Next TV

Related Stories
#complaint |  ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

May 7, 2024 02:09 PM

#complaint | ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

ഡോ. അഞ്ജലിയുടെ പേരില്‍ സൈബര്‍കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ്‌ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയതെന്നാണ് പരാതി....

Read More >>
#fire | ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

May 7, 2024 02:08 PM

#fire | ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ്...

Read More >>
#heatwave | ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്

May 7, 2024 02:06 PM

#heatwave | ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്

ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#rain |കൊടും ചൂടിനിടെ നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

May 7, 2024 01:52 PM

#rain |കൊടും ചൂടിനിടെ നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

പലയിടങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും തന്നെ മഴ പെയ്തു. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും...

Read More >>
#death | നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

May 7, 2024 01:49 PM

#death | നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

നാദാപുരം വാണിമേൽ പാലത്തിന് സമീപത്തെ അരയാൽ മരത്തിന്‍റെ തടിഭാഗം ബൈക്ക് യാത്രക്കാരുടെ മുകളിൽ...

Read More >>
#Siddharthdeath | സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ

May 7, 2024 01:32 PM

#Siddharthdeath | സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ

സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സി.ബി.ഐ നേരത്തെ കോടതിയെ...

Read More >>
Top Stories