കണ്ണൂർ : ( www.truevisionnews.com ) പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം. പാനൂർ യുപി സ്കൂൾ 111-ാ നമ്പർ മാതൃകാ ബൂത്തിൽ ചാലഞ്ചിങ്' വോട്ടിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
ബൂത്തിനകത്ത്' യുഡിഎഫ് ഏജൻറ് മുനീറിനെ എൽഡിഎഫ് ഏജൻ്റ് തല്ലുകയായിരുന്നു. പിന്നാലെ പുറത്തേക്ക് ഓടിയ മുനീറിനെ പിന്തുടർന്ന് എത്തി മർദ്ദിക്കുകയായിരുന്നു.
ഇതോടെ കൂട്ടയടിയായി. മുനീറിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽപ്രവേശിപ്പിച്ചു.
എ സി പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
#LDF #UDF #clash #Panoor #Many #people #were #injured