#clash | വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകര്‍ തമ്മിൽ കയ്യാങ്കളി

#clash | വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകര്‍ തമ്മിൽ കയ്യാങ്കളി
Apr 26, 2024 07:26 PM | By Athira V

കൊല്ലം: ( www.truevisionnews.com  ) ‌ കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. ഗവണ്‍മെന്ന് എല്‍ പി സ്കൂളിലെ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചത്.

വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.

അതേസമയം, തിരുവനന്തപുരം നെടുമങ്ങാട് 154 -ാം ബൂത്തിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ബൂത്ത് ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ സിപിഎം വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്.

ബൂത്ത് ലെവൽ ഓഫീസറും സിപിഎം പ്രവർത്തകരും സംസാരിച്ച് നിന്നത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്.

ഇതേ സമയം ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ പ്രവർത്തകരുമായി ബൂത്തിൽ വരുകയും കൂടുതൽ സിപിഎം പ്രവർത്തകർ വരുകയും തള്ളലും ഉന്തലും ഉണ്ടാവുകയുമായിരുന്നു. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് പറഞ്ഞയച്ചു. നിലവിൽ സ്ഥിതി ശാന്തമാണ്.

#loksabha #election #2024 #clash #between #ldf #udf #activists #kollam

Next TV

Related Stories
#sunstroke | തൊഴുത്തിൽ കെട്ടിയ പശു കുഴഞ്ഞ് വീണ് ചത്തു; സൂര്യാഘാതമെന്ന് പ്രാഥമിക നിഗമനം

May 7, 2024 12:27 PM

#sunstroke | തൊഴുത്തിൽ കെട്ടിയ പശു കുഴഞ്ഞ് വീണ് ചത്തു; സൂര്യാഘാതമെന്ന് പ്രാഥമിക നിഗമനം

വെറ്റിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പൂർണ്ണ ആരോഗ്യ മുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ...

Read More >>
#EPJayarajan  |  ‘എന്തിനാണ് വീണ വിജയനെ പ്രതിയാക്കുന്നത്?, പാർട്ടി അറിഞ്ഞാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്’; ഇ.പി ജയരാജൻ

May 7, 2024 12:22 PM

#EPJayarajan | ‘എന്തിനാണ് വീണ വിജയനെ പ്രതിയാക്കുന്നത്?, പാർട്ടി അറിഞ്ഞാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്’; ഇ.പി ജയരാജൻ

വി ഡി സതീശനെക്കാൾ ഞാനാണ് കെമനെന്ന് തെളിയിക്കാനാണ് കുഴൽനാടന്റെ ശ്രമമെന്നും അദ്ദേഹം...

Read More >>
#KSudhakaran  |ഒരു തര്‍ക്കവുമില്ല, കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കും; കെ സുധാകരന്‍

May 7, 2024 11:59 AM

#KSudhakaran |ഒരു തര്‍ക്കവുമില്ല, കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കും; കെ സുധാകരന്‍

യാത്ര സ്‌പോണ്‍സര്‍ഷിപ്പ് ആണെങ്കില്‍ അത് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരന്‍...

Read More >>
#drivingtest | സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി; സിഐടിയുവിൻ്റേത് ഇരട്ട നിലപാടെന്ന് ഐഎന്‍ടിയുസി

May 7, 2024 11:55 AM

#drivingtest | സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി; സിഐടിയുവിൻ്റേത് ഇരട്ട നിലപാടെന്ന് ഐഎന്‍ടിയുസി

ഇന്നലെയും ഉദ്യോഗസ്ഥർ മടങ്ങിപ്പോയിരുന്നു. മുട്ടത്തറയിൽ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് ടെസ്റ്റിന് വന്ന രണ്ട് പേർ അകത്ത്...

Read More >>
Top Stories