#LokSabhaElection2024 |കണ്ണൂരില്‍ വോട്ടര്‍മാരുടെ നീണ്ട നിര; വോട്ടെടുപ്പ് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് പരാതി

#LokSabhaElection2024 |കണ്ണൂരില്‍ വോട്ടര്‍മാരുടെ നീണ്ട നിര; വോട്ടെടുപ്പ് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് പരാതി
Apr 26, 2024 07:20 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)  ജില്ലയില്‍ പോളിങ് വൈകുന്നുവെന്ന് വ്യാപക പരാതി. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 300ല്‍ അധികം പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്.

ഒരോ ബൂത്തിലും 50 മുതല്‍ 400 പേര്‍ വരെ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. ഇടത് അനുകൂല ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം വോട്ടെടുപ്പ് വൈകിപ്പിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.

വോട്ടര്‍മാര്‍ ക്യൂവിലുള്ള സ്ഥലത്ത് അധികമായി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.

വടകര മണ്ഡലത്തിലും വോട്ടെടുപ്പ് വൈകുന്നതായി പരാതിയുണ്ട്. നാല് മണിക്കൂറുകളോളമാണ് പലര്‍ക്കും കാത്ത് നില്‍ക്കേണ്ടി വരുന്നത്. ഇതോടെ വോട്ടിങ് രാത്രി ഒമ്പത് മണി വരെ നീളുമെന്നാണ് വിലയിരുത്തല്‍.

വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് വോട്ടിങ് വൈകാന്‍ കാരണമെന്ന് വോട്ടര്‍മാര്‍ ആരോപിച്ചു.

#widespread #complaint #polling #delayed #district.

Next TV

Related Stories
#ksrtcissue  |കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

May 7, 2024 10:48 PM

#ksrtcissue |കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ്...

Read More >>
#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

May 7, 2024 10:46 PM

#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

ഈ സമയത്ത് മറ്റ് നാലുപേർ കൂടി എത്തി ക്രൂരമായി മർദ്ദിച്ചു. അക്രമിസംഘത്തിന് തന്റെ സഹോദരനുമായുള്ള വ്യക്തിവൈരാഗ്യമായിരിക്കും അതിക്രമത്തിന്...

Read More >>
#coastguard | രക്ഷകരായി പറന്നെത്തി; കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്

May 7, 2024 10:41 PM

#coastguard | രക്ഷകരായി പറന്നെത്തി; കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്

തുടർന്ന് ബോട്ടിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. മെഡിക്കൽ സംഘം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇവർ പ്രാഥമിക...

Read More >>
#missing |   കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി

May 7, 2024 10:40 PM

#missing | കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി

അത്തോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി...

Read More >>
#arrest |ലോക്ക് പൊളിക്കാൻ വിദഗ്ദൻ 15 കാരൻ, കൂട്ടിന് 3 പേർ; രണ്ട് ആക്ടീവ പൊക്കി നമ്പർ പ്ലേറ്റില്ലാതെ കറക്കം, അറസ്റ്റ്

May 7, 2024 10:32 PM

#arrest |ലോക്ക് പൊളിക്കാൻ വിദഗ്ദൻ 15 കാരൻ, കൂട്ടിന് 3 പേർ; രണ്ട് ആക്ടീവ പൊക്കി നമ്പർ പ്ലേറ്റില്ലാതെ കറക്കം, അറസ്റ്റ്

തിങ്കളാഴ്ച വൈകിട്ട് ചാരുംമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തവേയാണ് മോഷണ സംഘം...

Read More >>
#shock | വടകരയിലെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണു; എല്ലാവരും ഭയന്നു, രക്ഷകനായി ഓവർസിയർ

May 7, 2024 10:20 PM

#shock | വടകരയിലെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണു; എല്ലാവരും ഭയന്നു, രക്ഷകനായി ഓവർസിയർ

വിവരമറിഞ്ഞ രഞ്ജിത്ത് സഹപ്രവർത്തകന്റെയൊപ്പം ബൈക്കി‍ൽ...

Read More >>
Top Stories










Entertainment News