കൊലപാതകം നടത്താൻ സൌമ്യയ്ക്ക് പ്രചോദനമായത് ഭർത്താവോ?

പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭർത്താവ് .

സൌമ്യയുടെ സ്വഭാവദൂഷ്യത്തെ തുടർന്നാണ് ഒഴുവാക്കിയതെന്ന് ഭർത്താവ് കിഷോറ് പറയുന്നു. അഞ്ചു വർഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.

പത്തൊൻ‌പതാം വയസ്സിലാണ് സൌമ്യ വിവാഹിതയാകുന്നത്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.
വിവാഹത്തിന് ശേഷം ഭർത്താവിന്റെ പീഡനം സഹിക്കാതെ വീട്ടിൽ എന്നും ബഹളം ഉണ്ടാകുമായിരുന്നു. ഇതോടെ സൌമ്യ കുറച്ച് കാലം മറ്റൊരാളോടൊപ്പവും താമസിച്ചിരുന്നു.

രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ സംശയം തോന്നിയ കിഷോര്‍ തനിക്ക് എലിവിഷം നല്‍കിയെന്നും കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നുവെന്ന് സൌമ്യ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അങ്ങനെയാണ് ബന്ധുക്കളെ എലിവിഷം നൽകി കൊലപ്പെടുത്താന്‍ തനിക്ക് ആശയം കിട്ടിയതെന്നാണ് സൗമ്യയുടെ മൊഴി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം