#LokSabhaElection2024 |പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

#LokSabhaElection2024 |പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം
Apr 26, 2024 08:29 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)   പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തിൽ എൻഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം.

പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പർ ബൂത്തിലാണ് മറ്റു ചിഹ്നങ്ങളെക്കാൾ താമര ചിഹ്നത്തിന് വലിപ്പം കൂടിയെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്.

കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫിന്‍റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്.

2,77,49,159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെയാണ്. 5,34,394 പേര്‍ ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്.

കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടിനെത്തുമെന്നാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്.

#Allegation #lotus #symbol #booth #pathanamthitta #too #big

Next TV

Related Stories
#fire |മലപ്പുറം കുറ്റിപ്പുറത്ത് പുൽക്കാടുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു

May 5, 2024 07:43 PM

#fire |മലപ്പുറം കുറ്റിപ്പുറത്ത് പുൽക്കാടുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു

45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്....

Read More >>
#DKSivakumar | തോളില്‍ കൈയ്യിട്ട് ചിത്രമെടുക്കാന്‍ ശ്രമിച്ച പ്രാദേശിക നേതാവിനെ തല്ലി ഡികെ ശിവകുമാര്‍

May 5, 2024 07:37 PM

#DKSivakumar | തോളില്‍ കൈയ്യിട്ട് ചിത്രമെടുക്കാന്‍ ശ്രമിച്ച പ്രാദേശിക നേതാവിനെ തല്ലി ഡികെ ശിവകുമാര്‍

ഇത്തവണ ബിജെപിയും ജെഡിഎസും സഖ്യമായാണ് മത്സരിക്കുന്നത്. എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഉയർന്ന ലൈംഗികാരോപണം എന്‍ഡിഎക്ക്...

Read More >>
#coastguard | കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

May 5, 2024 07:33 PM

#coastguard | കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാർഡ്...

Read More >>
#sexualassault |പ്രായപൂർത്തിയാക്കാത്ത ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; 94 വയസ്സുകാരൻ അറസ്റ്റിൽ

May 5, 2024 07:32 PM

#sexualassault |പ്രായപൂർത്തിയാക്കാത്ത ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; 94 വയസ്സുകാരൻ അറസ്റ്റിൽ

വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്....

Read More >>
#Accident | സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടർ യാത്രികൻ മരിച്ചു

May 5, 2024 07:31 PM

#Accident | സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടർ യാത്രികൻ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു,...

Read More >>
#suicideattempt |മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി

May 5, 2024 07:27 PM

#suicideattempt |മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി

ബൈപ്പാസ് കടന്ന് പോകുന്ന ഒളവിലം പാത്തിക്കലാണ് സംഭവം നടന്നത്....

Read More >>
Top Stories