#ksurendran | ഇപിയുമായി പലഘട്ടം ചർച്ച നടത്തി, ജൂൺ നാലിന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും -സുരേന്ദ്രൻ

#ksurendran |  ഇപിയുമായി പലഘട്ടം ചർച്ച നടത്തി, ജൂൺ നാലിന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും -സുരേന്ദ്രൻ
Apr 26, 2024 08:56 AM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com  ) ‌ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്.

ഇരുമുന്നണിയിലെയും പല അസംതൃപ്തരുമായും ചർച്ചകൾ നടക്കുന്നുണ്ട്. ജൂൺ 4ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും. പ്രതീക്ഷിക്കാത്ത പേരുകളും അതിൽ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇടത് നേതാവ് ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താതെ ശോഭാ സുരേന്ദ്രനാണ് ആദ്യം ആരോപണമുയർത്തിയത്. ഒരു പടി കൂടി കടന്ന് ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാൻ പ്രകാശ് ജാവദേക്കറുമായി ദല്ലാൾ നന്ദകുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെന്ന് പേരടക്കം കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആരോപണമുന്നയിച്ചത്.

പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തി.തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തി പ്രകാശ് ജാവദേക്കർ ഇപി ജയരാജനെ തന്‍റെ സാന്നിധ്യത്തിൽ കണ്ടിരുന്നുവെന്നും തൃശ്ശൂർ സീറ്റിൽ ഇടത് പക്ഷം ബിജെപിയെ സഹായിക്കാനാണ് ആവശ്യപ്പെട്ടതെന്നും ദല്ലാൾ പ്രതികരിച്ചു.

പകരം മുഖ്യമന്ത്രിക്ക് എതിരായ എസ്.എൻ.സി ലാവലിൻ കേസ് , സ്വർണ്ണക്കടത്ത് കേസ് അടക്കം സെറ്റിലാക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ഇപി വഴങ്ങാത്തതിനാൽ ചർച്ച പരാജയപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ കൊച്ചിയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിന് തലേദിവസമുണ്ടായ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് ദിവസമാണ് ഇപി മറുപടി നൽകിയത്. പ്രകാശ് ജാവദേക്കർ കാണാൻ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്.

ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു.

അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞു. നന്ദകുമാറും ജാവേദ്ക്കറിന്റെ ഒപ്പമുണ്ടായിരുന്നുവെന്നും ഇപി സമ്മതിച്ചു.

#ksurendran #says #several #rounds #discussions #epjayarajan #bjp #joining

Next TV

Related Stories
#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

May 4, 2024 02:42 PM

#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം...

Read More >>
#NarendraModi | വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് - മോദി

May 3, 2024 03:16 PM

#NarendraModi | വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് - മോദി

ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്നു രാവിലെയാണു കോൺഗ്രസ് റായ്ബറേലിയിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മേയ് 20നാണ്...

Read More >>
#VDSatheesan | ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ല - വി.ഡി. സതീശൻ

May 3, 2024 02:24 PM

#VDSatheesan | ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ല - വി.ഡി. സതീശൻ

ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയില്‍ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ലെന്നും വി.ഡി. സതീശൻ...

Read More >>
#AnnieRaja | ‘റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു; രാഹുൽ ചെയ്തത് നീതികേട്’

May 3, 2024 12:36 PM

#AnnieRaja | ‘റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു; രാഹുൽ ചെയ്തത് നീതികേട്’

രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും...

Read More >>
#KCVenugopal | അമേഠിയിലും റായ്ബറേലിയിലും നാളെ തീരുമാനം; ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍

May 1, 2024 10:09 PM

#KCVenugopal | അമേഠിയിലും റായ്ബറേലിയിലും നാളെ തീരുമാനം; ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍

എന്നാല്‍ രണ്ടുപേരും നിലപാടറിയിക്കാത്തത് പ്രതിസന്ധിയായി. രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകത്തിലും നാളെ മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് റാലികളില്‍...

Read More >>
#MuslimLeague | ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്

May 1, 2024 07:41 PM

#MuslimLeague | ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരണം നടത്തരുതെന്ന് യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുന്നറിയിപ്പ്...

Read More >>
Top Stories