യാത്രക്കാരന്‍ ബസ്സില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവം;ട്രിപ്പ് മുടങ്ങുമെന്ന കാരണത്താലാണ് രോഗിയെ ആശുപത്രിയില്‍ എത്തിക്കതിരുന്നത്;ബസ്സ്‌ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കും

കൊച്ചി:അസുഖബാധിതനായ യാത്രക്കാരനേയും കൊണ്ട് കൊച്ചി നഗരത്തില്‍ ബസ് യാത്ര തുടര്‍ന്ന സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കും.ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞാണ് കൊച്ചി നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ‘ചെന്താര’ ബസിലെ ജീവനക്കാര്‍ അബോധാവസ്ഥയിലായ യാത്രക്കാരനേയും കൊണ്ട് അരമണിക്കൂര്‍ സര്‍വ്വീസ് നടത്തിയത്.

വയനാട് സ്വദേശിയായ ലക്ഷമണന്‍ സീറ്റില്‍ കുഴഞ്ഞ് വീണ് അപസ്മാരത്തിന്‍റെ  ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ആസ്പത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില് ഇതേ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നതിന്  മുമ്പെ മരണമടഞ്ഞിരുന്നു.

വിശദമായ മൊഴിയെടുക്കലിനും പരിശോധനകള്‍ക്കും ശേഷമാണ് യാത്രക്കാരന് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതില്‍ ബസ് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന നിലപാടിലെത്തിയത്.

യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും രോഗിയെ ആസ്പത്രിയിലെത്തിക്കാത്ത ജീവനക്കാരുടെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.നേരത്തെ ബന്ധുക്കളുടെ പരാതി പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

ആറോളം ആസ്പത്രിക്ക് മുന്നിലൂടെ ഈ സമയമത്രയും വാഹനമോടിയെങ്കിലും ഇവിടെയൊന്നും ലക്ഷമണനെ പ്രവേശിപ്പിച്ചില്ല. അരമണിക്കൂറോളം യാത്ര ചെയ്ത് ഇടപ്പള്ളിയിലാണ് ലക്ഷ്മണനെ ഇറക്കിവിടാന്‍ ജീവനക്കാര്‍ തയ്യാറായത്.

അനില്‍ കുമാര്‍ എന്ന യാത്രക്കാരന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇടപ്പള്ളിയില്‍ ഇരുവരേയും ഇറക്കിവിടുകയായിരുന്നു. ആംബുലന്‍സ് വിളിച്ച് ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും ലക്ഷ്മണന്‍ മരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം