ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ കരുത്തായി അവിഷ്ണ നേടിയത് മികച്ച വിജയം

വളയം: ജിഷ്ണു പ്രണോയിക്ക് നീതി തേടി നിരാഹാരമിരുന്ന സഹോദരി അവിഷ്ണയ്ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. 7 എപ്ലസും 2 എ ഗ്രേഡും അടക്കം നേടിയാണ് വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ അവിഷ്ണ നല്ല വിജയം സ്വന്തമാക്കിയത്. പൊതുവെ പഠനത്തില്‍ ശരാശരിക്കാരി മാത്രമായിരുന്ന അവിഷ്ണയുടെ ഈ വിജയത്തിനു പിറകില്‍ ജിഷ്ണുവിന്റെ മരണശേഷം ഏട്ടനെ പോലെ നല്ല വണ്ണം പടിക്കണമെന്നും ജിഷ്ണു പഠിച്ചിരുന്ന പേരോട് സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കണമെന്നും അവിഷ്ണ അതിയായി ആഗ്രഹിച്ചിരുന്നു.

ജിഷ്ണുവിന്റെ മരണ ശേഷം അയല്‍വാസിയും ഹൈസ്‌കൂള്‍ അധ്യാപകനുമായ ചന്ദ്രന്‍മാഷുടെ വാഹനത്തിലായിരുന്നു അവിഷ്ണയുടെ സ്‌കൂളിലേക്കുള്ള യാത്ര. പഠിക്കുമ്പോഴും പരീക്ഷാ ഹാളിലും ജിഷ്ണുവിന്റെ ഓര്‍മകളില്‍ ജീവിച്ച അവിഷ്ണ പരീക്ഷയ്ക്ക് ശേഷം ഏട്ടന് നീതി തേടിയുള്ള നിരാഹാരത്തിലൂടെ കേരളത്തിലെ ജനമനസ്സുകളില്‍ ഒരു പെണ്‍കരുത്തായി മാറുകയായിരുന്നു. 5 ദിവസം ഒരു വിദ്യാര്‍ഥി നിരാഹാരമിരുന്നത് കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു.

ജിഷ്ണു പ്രണോയിയുടെ നഷ്ടത്തിനിടയിലും ഏട്ടന്റെ ഓര്‍മ്മകള്‍ കരുത്താക്കി അവിഷ്ണ നേടിയാ ഈ വിജയം ഈ കുടുംബത്തിന് തെല്ല് ആശ്വാസമാവുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം