മോഷ്‌ടാക്കളുടെ ആവശ്യം നിരസിച്ച നവ വധുവിനെ വെടിവെച്ച് കൊന്നു

ദേശീയ പാതയിൽ മോഷണക്കാർ നവവധുവിനെ വെടിവെച്ച് കൊന്നു. നാടിനെമൊത്തം നടുക്കിയ ഈ സംഭവം നടന്നത് യുപിയിലാണ്. മുസാഫർ​നഗർ സ്വദേശിയായ ഷജീബിന്‍റെ ഭാര്യ ഫർഹാനാണ് കൊല്ലപ്പെട്ടത്.

വിവാഹസംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തിയ മോഷ്‌ടാക്കള്‍ നവവധുവിനെ വെടിവച്ച് കൊല്ലുകയും ആഭരണങ്ങളും പണവും കവരുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനായി മാതുര്‍ ഗ്രാമത്തിന്​സമീപത്തുള്ള ഒരു കടയ്‌ക്കു മുമ്പില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് നാലംഗ സംഘം ആക്രമണം നടത്തിയത്.

സ്വര്‍ണം ഊരി നല്‍കാന്‍ മോഷ്‌ടാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും ഫര്‍ഹാന്‍ എതിര്‍പ്പ് കാണിച്ചതാണ് വെടിവെപ്പില്‍ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ ഫര്‍ഹാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം