ഭരണഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നിറഞ്ഞ കൈയ്യടികളോടെ യെച്ചൂരിയുടെ വിടവാങ്ങല്‍

ദില്ലി; “വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും രാജ്യത്തെ ഏകശിലാ രൂപമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തും” രാജ്യസഭയില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിലും ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.രാജ്യത്തെ ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെയും തൊഴില്‍ രഹിതരായ യുവതയുടെയും പ്രശ്‌നങ്ങള്‍ കാണാതെ പോകരുതെന്ന് യെച്ചൂരി പറഞ്ഞു.

യെച്ചൂരിക്ക് സഭ വികാരനിര്‍ഭരമായ യാത്രയയ്പ്പ് നല്‍കി. രാജ്യസഭാഗമെന്ന നിലയില്‍ പന്ത്രണ്ട് വര്‍ഷത്തെ മാതൃകാപരമായ പ്രവര്‍ത്തനത്തിന് ശേഷമാണ് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയുടെ പടിയിറങ്ങിയത്.രാജ്യസഭാംഗമന്ന നിലയിലുള്ള അനുഭവങ്ങള്‍ പങ്കു വയ്ച്ചു കൊണ്ടായിരുന്നു യെച്ചൂരിയുടെ വിടവാങ്ങല്‍ പ്രസംഗം.ഒപ്പം തന്നെ രാജ്യം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണ രാഷ്ട്രീയ ചുറ്റുപാടുകളെ കുറിച്ചും യെച്ചൂരി പ്രതിപാതിച്ചു.യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ചര്‍ച്ചകള്‍ വഴി മാറി പോകരുതെന്നും യെച്ചൂരി സഭാംഗങ്ങളോടും സര്‍ക്കാറിനോടും അഭ്യര്‍ത്ഥിച്ചു.

വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും രാജ്യത്തെ ഏകശിലാ രൂപമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വിപരീത ഫലം ചെയ്യുമെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കൂട്ടായ ശ്രമം വേണെമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് യെച്ചൂരി പ്രസംഗം അവസാനിപ്പിച്ചത്.ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നിറഞ്ഞ കൈയ്യടികളോടെയാണ്് യെച്ചൂരിയുടെ വിടവാങ്ങല്‍ പ്രസംഗത്തെ സഭാംഗങ്ങള്‍ സ്വീകരിച്ചത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം