തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ.ബോബി ചെമ്മണ്ണൂര്‍

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ രണ് യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിസിനസുകാരനുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ ഊട്ടി ബോട്ടനിക്കള്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവത്സരം ആഘോഷിച്ചു.
ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവും ധനസഹായവും നല്‍കിയാണ്‌ ബോബി ചെമ്മണ്ണൂര്‍ ഈ പുതുവര്‍ഷത്തെ വരവേറ്റത്. ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ മനോഹാരിത കാത്തുസൂക്ഷിക്കുന്ന ഈ തൊഴിലാളികളുടെ പരിശ്രമം ആരും ശ്രദ്ധിക്കാറില്ല. എല്ലാ മഹത് സൃഷ്ടികളുടെയും പിന്നില്‍ ഇത്തരം തൊഴിലാളികളുടെ കഠിനാധ്വാനവും കഷ്ടപാടുമുണ്ടാവുമെന്നത് ആരും മറക്കരുതെന്നും ഡോ.ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം