#airindiaexpress | 'ആത്മഹത്യയല്ലാതെ വേറെ വഴിയില്ല, എയർ ഇന്ത്യ ഫ്ലൈറ്റ് കൊള്ളത്തില്ല; പ്രതികരിച്ച് യാത്രക്കാർ

#airindiaexpress | 'ആത്മഹത്യയല്ലാതെ വേറെ വഴിയില്ല, എയർ ഇന്ത്യ ഫ്ലൈറ്റ് കൊള്ളത്തില്ല; പ്രതികരിച്ച് യാത്രക്കാർ
May 8, 2024 09:47 AM | By Athira V

കൊച്ചി: ( www.truevisionnews.com ) കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ. വിഷയത്തിൽ എയർ ഇന്ത്യ വിശദീകരണം നൽകിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം ഇല്ലെന്ന വിവരം ലഭിക്കുന്നതെന്നും യാത്രക്കാർ പറഞ്ഞു.

നാളെ തന്നെ വിവിധ സ്ഥലങ്ങളിലെത്തേണ്ടവരുണ്ട്. വിസ കാലവധി കഴിയാറായ സാഹചര്യത്തിൽ അവിടെയെത്തിയില്ലെങ്കിൽ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ലെന്ന് ഒരു യാത്രക്കാരൻ  പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിഷേധിക്കുന്നുണ്ട്.

'നാളെ തന്നെ മസ്ക്കറ്റിലെത്തണം. വിസാ കാലവധി തീരുകയാണ്. ഒരു നിവർത്തിയും ഇല്ല. അവിടെയെത്തിയില്ലെങ്കിൽ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ല. ആ വക്കിൽ നിൽക്കുകയാണ്.

14നോ17നോ ടിക്കറ്റ് തരാമെന്നാണ് പറയുന്നത്. അതിന് പോയിട്ട് കാര്യമില്ല. വിസ നാളെ തീരുകയാണ്', യാത്രക്കാരൻ പറഞ്ഞു. '7.40ന് എൻട്രി ലഭിച്ചു, 10.40നായിരുന്നു പോകേണ്ടിയിരുന്നത്. ഷാർജയിലേക്കായിരുന്നു ഫ്ലൈറ്റ്. ബോഡിങ് പാസ് ലഭിച്ച്, എമി​ഗ്രേഷനും കഴിഞ്ഞും ല​ഗേജ് പോയി കഴിഞ്ഞ് കാത്തിരിക്കുന്ന സമയത്താണ് ഫ്ലൈറ്റ് രണ്ട് മണിക്കൂർ വൈകുമെന്ന് അറിയുന്നത്.

ശേഷം ഒരു കുപ്പി വെള്ളം കൊണ്ടുതന്നിട്ട്, ഇന്നത്തെ ഫ്ലൈറ്റ് കാൻസലായെന്ന് പറയുകയായിരുന്നു. എല്ലാവരേയും പുറത്തേക്കിറക്കി. അവർക്ക് ഇഷ്ടപ്പെടുന്ന ഒരു തീയതി തരുന്നു, ആ ദിവസം വേണമെങ്കിൽ പൊക്കോളു എന്ന് പറയുന്നു. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും അവർ ചെയ്ത് തരുന്നില്ല.

ഒൻപതാം തീയതിയ്ക്ക് മുൻപായി ജോയിൻ ചെയ്യേണ്ടതാണ്. ജോലി നഷ്ടപ്പെടുന്ന രീതിയിൽ നിൽക്കുകയാണ്. ഏതെങ്കിലും രീതിയിൽ ഇവിടെ നിന്ന് ഇറക്കുക, ചെല്ലേണ്ട സ്ഥലത്ത് എത്തിക്കുക എന്നാണ് പറയാനുള്ളത്.

അല്ലാതെ ഇവിടെ നിന്ന് ആരും പോകില്ല. വിസ തീർന്ന് നിൽക്കുന്ന ആളുകൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു നിൽക്കുന്നുണ്ട്. കെട്ടിതൂങ്ങി ചാവുമെന്ന് പൊലീസിനോട് പറഞ്ഞവരുണ്ട്.

അതുകൊണ്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക. ടിക്കറ്റ് മാറ്റിത്തരാമെന്നാണ് ജീവനക്കാർ പറയുന്നത്. ഇന്നലെ രാത്രി 12 മണിയ്ക്ക് എത്തിയതാണ് കു‍ഞ്ഞുമായി', യാത്രക്കാർ പറഞ്ഞു.

#passengers #protest #against #cancellation #airindiaexpress #flights

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories