#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'
May 8, 2024 08:11 AM | By Athira V

കണ്ണൂർ:( www.truevisionnews.com ) ആർടിഒ സഞ്ചരിച്ച കാർ റോഡിലെ കുഴിയില്‍ വീണ് അപകടം. റോഡ് നിർമാണം പുരോ​ഗമിക്കുന്നതിനിടെ ഇതിനായി എടുത്ത കുഴിയിലേക്കാണ് ആർടി സഞ്ചരിച്ച കാർ മറിഞ്ഞത്.

മട്ടന്നൂർ ആർടി ജയറാം ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.

കണ്ണൂർ മരുതായി ഉത്തിയൂർ റോഡിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.

കുഴിയുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ ഒന്നും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തിൽപെട്ട കാറിൽ നിന്ന് പെട്ടെന്ന് തന്നെ ജയറാമിനെ പുറത്തിറക്കാനായത് കൊണ്ട് തന്നെ വലിയ പരിക്കുകൾ ഇല്ലാതെ അദ്ദേഹം രക്ഷപ്പെട്ടു.

ബോർഡുകൾക്ക് പുറമേ അപകട സൂചന നൽകുന്ന ലൈറ്റുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.

#rtos #car #fell #into #pit #escaped #with #only #few #minutes #injuries

Next TV

Related Stories
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

May 19, 2024 09:45 PM

#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും...

Read More >>
#arrest |  കഞ്ചാവ്  മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

May 19, 2024 08:13 PM

#arrest | കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

എക്സൈസ് സംഘം അരൂർ മേഘലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ...

Read More >>
#attack  | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

May 19, 2024 08:03 PM

#attack | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

ഗൃഹനാഥൻ്റെ വീടിന് സമീപത്തെ തകർന്നു കിടക്കുന്ന ഷെഡിൽ നിരവധി യുവാക്കൾ മദ്യപിക്കുകയും ലഹരി ഉപയോഗം നടത്തുകയും ചെയ്യുന്നത് അമ്പലപ്പുഴ പൊലീസ്...

Read More >>
Top Stories