#Jaundice | ജാ​ഗ്രത: പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു; 180 പേർക്ക് രോഗബാധ

#Jaundice | ജാ​ഗ്രത: പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു; 180 പേർക്ക് രോഗബാധ
May 8, 2024 08:07 AM | By Athira V

കൊച്ചി: ( www.truevisionnews.com ) എറണാകുളം പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു. 180 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

കിണറുകളിൽ ക്ലോറിനേഷൻ നടത്തി വിതരണം ചെയ്യുന്ന ജലത്തിൽ നിന്നാണ് രോഗം പടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ചേർന്ന് ജലവിഭവ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് പെരുമ്പാവൂരിലെ വേങ്ങൂർ , മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

വളരെ പെട്ടെന്ന് രണ്ടു പഞ്ചായത്തുകളിലും രോഗം വ്യാപിച്ചു. രോ​ഗം സ്ഥിരീകരിച്ചവരിൽ അൻപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ളവരുമുണ്ട്.

ഭാരിച്ച ചികിത്സാ ചിലവ് കാരണം ചികിത്സക്കുള്ള പണം കണ്ടെത്താൻ പലരും ബുദ്ധിമുട്ടുകയാണ്. പ്രാദേശിക സാമൂഹ്യദുരന്തമായി കണ്ട് ചികിത്സാ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

#Jaundice #spreading #two #panchayat #perumbavoor

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories