#foodpoisoning | ചിക്കൻ ഷവർമ കഴിച്ച 19കാരന്‍ ഭക്ഷ്യവിഷബാധയേറ്റു മരിച്ചു; അഞ്ചുപേര്‍ ആശുപത്രിയില്‍

#foodpoisoning | ചിക്കൻ ഷവർമ കഴിച്ച 19കാരന്‍ ഭക്ഷ്യവിഷബാധയേറ്റു മരിച്ചു; അഞ്ചുപേര്‍ ആശുപത്രിയില്‍
May 8, 2024 09:36 AM | By Athira V

മുംബൈ: ( www.truevisionnews.com ) മുംബൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

അഞ്ചുപേര്‍ ആശുപത്രിയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം. സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്‌ക്കും നടത്തുന്ന കടയിൽ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കൻ ഷവർമ കഴിക്കാൻ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു.

കുറച്ചു കഴിയുമ്പോള്‍ ഭേദമാകുമെന്ന് കരുതി യുവാവ് വീട്ടില്‍ തന്നെ ഇരുന്നു. എന്നാല്‍ വൈകിട്ടായിട്ടും ഛർദ്ദി നിലയ്ക്കാത്തതിനാൽ, മാതാപിതാക്കൾ പ്രതമേഷിനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.

ചികിത്സക്ക് ശേഷം ഭോക്സെക്ക് സുഖമായെങ്കിലും അന്നു മുഴുവന്‍ ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്ന് സോണ്‍ 6ലെ ഡെപ്യൂട്ടി കമ്മീഷണർ ഹേംരാജ്സിംഗ് രാജ്പുത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.

വൈകുന്നേരമായപ്പോള്‍ വയറിളക്കത്തിന്‍റെ ലക്ഷണവും കണ്ടുതുടങ്ങി. പിന്നീട് യുവാവിനെ പരേലിലെ കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്നു.

ഇതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെങ്കിലും യുവാവിന്‍റെ നില ഗുരുതരമാവുകയും ചൊവ്വാഴ്ച രാവിലെ 10.30 ഓടെ മരണം സംഭവിക്കുകയുമായിരുന്നു. കടയുടമകളായ ആനന്ദിനും മുഹമ്മദിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവരെ ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തതായി ഡിസിപി അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റുള്ളവർ അപകടനില തരണം ചെയ്തതായും ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.

#1 #dead #5 #admitted #due #food #poisoning #after #eating #chicken #shawarm

Next TV

Related Stories
#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

May 19, 2024 10:38 PM

#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്...

Read More >>
#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

May 19, 2024 10:06 PM

#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന. മുകേഷ് രജ്‍പുത് എന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഇയാള്‍ കള്ളവോട്ട്...

Read More >>
#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

May 19, 2024 05:13 PM

#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ...

Read More >>
#accident |  പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

May 19, 2024 04:10 PM

#accident | പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ്...

Read More >>
#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

May 19, 2024 02:13 PM

#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും...

Read More >>
Top Stories