സ്ത്രീകളുടെ മാറിടത്തെ അധ്യാപകന്‍ വത്തക്കയോട് ഉപമിച്ച സംഭവം വാര്‍ത്തയാക്കി ബിബിസി

ലണ്ടന്‍: ഫാറൂഖ് കോളേജിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കി ബിബിസി.

സ്ത്രീകളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ചത് കേരളത്തില്‍ വലിയ വിവാദം ഉണ്ടാക്കിയിട്ടുണ്ടെന്ന് ബിബിസി പറയുന്നു.

അതേസമയം അധ്യാപകന്റെ വിവാദപരാമര്‍ശത്തിന്റെ വീഡിയോ റെക്കോര്‍ഡിങ് പുറത്തുവിട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റും ദൂള്‍ ന്യൂസിനാണെന്നും ബിബിസി വ്യക്തമാക്കുന്നു.

ഫാറൂഖ് കോളേജിലെ അധ്യാപകന്‍ പെണ്‍കുട്ടികളെ അശ്ലീലരീതിയില്‍ അപമാനിച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം