വയനാട്ടില്‍ എട്ട് കോടി രൂപ മുടക്കി പണിത പാലവും റോഡും ഉദ്ഘാടനത്തിന് മുന്‍പ് മഴയില്‍ ഒലിച്ചുപോയി

മാനന്തവാടി: വാളാട്  എട്ട് കോടി രൂപ മുടക്കി നിര്‍മ്മിച്ച  പാലവും റോഡവും ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നു.  വാളാട് പുതുശേരി- പൊള്ളാമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡാണ് ഉദ്ഘാടനത്തിനു മുമ്പേ മഴയില്‍ ഒലിച്ചുപോയത്.

പ്രദേശവാസികളുടെ പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്നു പാലവും റോഡവും വേണമെന്നത്. താല്‍ക്കാലിക മരപ്പാലത്തിന് പകരം പുതിയ പാലം പണിയുന്നതിന് സര്‍ക്കാര്‍ അനുവദിച്ച എട്ടു കോടി രൂപ അശാസ്ത്രീയമായ നിര്‍മ്മാണത്തിലൂടെ പാഴാക്കിയെന്ന് ആക്ഷേപമുണ്ട്.

നേരത്തെയുള്ള മരപ്പാലം കനത്തമഴയില്‍ തകരുന്നതു കൊണ്ട് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് ആളുകള്‍ സ്‌കൂളിലേക്കും ആശുപത്രികളിലും മറ്റും പോയിരുന്നത്. ജനങ്ങളുടെ ദീര്‍ഘനാളയായിട്ടുള്ള പ്രതീക്ഷയാണ് ഉദ്ഘാടനത്തിന് മുമ്പേ മഴയില്‍ തകര്‍ന്നത്. 20 മീറ്റര്‍ വീതിയുള്ള റോഡ് 60 മീറ്ററോളം നീളത്തിലാണ് തകര്‍ന്നിരിക്കുന്നത്. ഇതോടെ ഇവിടുത്തെ ഗതാഗത തടസപ്പെട്ടു.

ജില്ലയില്‍ മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂം തുറന്നു. 9207985027, 04936 204151 എന്നീ നമ്പറുകള്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം