കൂട്ടുകാരികളുടെ നഗ്‌നഫോട്ടോ മൊബൈലിൽ പകർത്തി സുഹൃത്തിനു വാട്സാപ് വഴി അയച്ചുകൊടുത്ത വിദ്യാർഥിനിയെയും സുഹൃത്തിനെയും പൊലീസ് പിടികൂടി

കൊച്ചി : കോതമംഗലത്ത് കൂട്ടുകാരികളുടെ നഗ്‌നഫോട്ടോ മൊബൈലിൽ പകർത്തി സുഹൃത്തിനു വാട്സാപ് വഴി അയച്ചുകൊടുത്ത എംഎസ്ഡബ്ല്യു വിദ്യാർഥിനിയെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്‌ലി (23) യെയും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പിൽ അരുൺ പീറ്ററെയു (25) മാണ് പൊലീസ് പിടികൂടിയത്.

അഡ്മിൻമാർക്കു വേണ്ടി പൊലീസ് വലവീശുന്നുസ്വകാര്യ കോളജ് ഹോസ്റ്റലിൽ താമസിക്കുമ്പോൾ വിദ്യാർഥിനി മൊബൈലിൽ പകർത്തിയ ഫോട്ടോയും വിഡിയോയും വാട്സാപ് വഴി അരുണിനു കൈമാറുകയായിരുന്നു.

പ്രതികളുടെ മൊബൈൽ ഫോണുകളും അവയിലെ ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യു, എസ്ഐ ബേസിൽ തോമസ് എന്നിവർ കേസ് അന്വേഷണത്തിനു നേതൃത്വം നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം