യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന്റെ ലീഡ് 8,000 പിന്നിട്ടു

∙ മലപ്പുറം: യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന്റെ ലീഡ് 6,000 പിന്നിട്ടു. ആകെ വോട്ട് 18,000 കടന്നു. എൽഡിഎഫ് 11,000 പിന്നിട്ടു. മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബിജെപി.

∙ എആർ നഗർ പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഖാദറിന്റെ ഭൂരിപക്ഷം 3,197. ഇപ്പോൾ കണ്ണമംഗലം എണ്ണുന്നു. ആകെ ലീഡ് 5,897.

∙ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 5000 കടന്നു. ആകെ വോട്ട് 15,000 കടന്നു. എൽഡിഎഫ് 10,000 പിന്നിട്ടു. എസ്ഡിപിഐ മൂന്നാം സ്ഥാനത്തേക്ക്.

∙ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ ക്രമാനുഗതമായി ലീഡു വർധിപ്പിക്കുന്ന കാഴ്ച. ഭൂരിപക്ഷം 4000 കടന്നു. ആകെ വോട്ട് 13,000 കടന്നു. എൽഡിഎഫ് 9,000 പിന്നിട്ടു. 1600 കടന്ന് ബിജെപി.

∙ കെ.എൻ.എ. ഖാദർ നേടിയ വോട്ട് 10,000 കടന്നു. പി.പി. ബഷീർ 7,000 പിന്നിട്ടപ്പോൾ, 1300 കടന്ന് ബിജെപി. ഖാദറിന്റെ ഭൂരിപക്ഷം 3000 കടന്നു.

∙ രണ്ടാം റൗണ്ടിൽ ലീഡു വർധിപ്പിച്ച് കെ.എൻ.എ. ഖാദർ വീണ്ടും. ഭൂരിപക്ഷം 2731 ആയി ഉയർന്നു. മൂന്നാം സ്ഥാനത്തിനായി ബിജെപിയും എസ്ഡിപിഐയും കടുത്ത പോരാട്ടത്തിൽ.

∙ ആദ്യ റൗണ്ടിൽ കെ.എൻ.എ. ഖാദർ 2284 വോട്ടിനു മുന്നിൽ. ഇടതു സ്ഥാനാർഥി പി.പി. ബഷീറിന്റെ സ്വന്തം പഞ്ചായത്തായ എആർ നഗറിലെ വോട്ടാണ് എണ്ണുന്നത്. ബഷീർ ഇതുവരെ മുന്നിലെത്തിയത് ഒരു തവണ മാത്രം.

∙ ഖാദറിന്റെ ലീഡ് 2000 കടന്നു. നിലവിൽ 2169 വോട്ടിനു മുന്നിൽ.

∙ ഖാദറിന്റെ ലീഡ് 1000 കടന്നു. നിലവിൽ 1931 വോട്ടുകൾക്കു മുന്നിൽ.

∙ വീണ്ടും ലീഡു വർധിപ്പിച്ച് കെ.എൻ.എ. ഖാദർ. ലീ‍ഡുനില 330ലേക്ക്. പിന്നാലെ 872ലേക്ക്.

∙ വീണ്ടും ലീഡു വർധിപ്പിച്ച് കെ.എൻ.എ. ഖാദർ. ലീ‍ഡ് 330ലേക്ക്.

∙ ലീഡുനില മാറിമറിയുന്നു. പി.പി. ബഷീർ മുന്നിൽ. തൊട്ടുപിന്നാലെ ലീഡു തിരിച്ചുപിടിച്ച് യുഡിഎഫ്. 49 വോട്ടിന് ഖാദർ മുന്നിൽ.

∙ ഇടതു സ്ഥാനാർഥി പി.പി. ബഷീറിന്റെ സ്വന്തം പഞ്ചായത്തിൽ ലീഡു വർധിപ്പിച്ച് കെ.എൻ.എ. ഖാദർ. ലീഡ് 741 ആയി ഉയർന്നു.

∙ എആർ നഗറിലെ വോട്ടെണ്ണൽ തുടരുമ്പോൾ ഭൂരിപക്ഷം വർധിപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ. നാലു ബൂത്തുകൾ എണ്ണിത്തീരുമ്പോൾ ഭൂരിപക്ഷം 511.

∙ ആദ്യ ഫലസൂചനകളിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എൻ.എ. ഖാദർ മുന്നിൽ. 364 വോട്ടിന്റെ ഭൂരിപക്ഷമാണ് ഖാദറിനുള്ളത്.

വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തുടക്കമായി. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 15 മിനിറ്റിനുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടാണെന്ന് അറിയിച്ചിരുന്നെങ്കിലും ആകെ ലഭിച്ചത് ഒരേയൊരു പോസ്റ്റൽ വോട്ട് മാത്രമാണ്. തുടർന്ന് എആർ നഗർ പഞ്ചായത്തിലെ വോട്ടെണ്ണൽ ആരംഭിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടോടെ അന്തിമഫലമറിയാമെന്നാണു കരുതുന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.

യുഡിഎഫ് സ്ഥാനാർഥിയായി കെ.എൻ.എ. ഖാദറും, എൽഡിഎഫ് സ്ഥാനാർഥിയായി പി.പി. ബഷീറും ബിജെപി സ്ഥാനാർഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുൾപ്പെടെ ആകെ ആറു സ്ഥാനാർഥികൾ ജനവിധി തേടി. ലോക്സഭാംഗമായതിനെത്തുടർന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പു വേണ്ടിവന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയിൽ ഇത്തവണ എൽഡിഎഫും ശക്തമായ പ്രചാരണമാണു കാഴ്ചവച്ചത്.

വോട്ടെണ്ണൽ കനത്ത സുരക്ഷയിൽ

കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തപാൽ വോട്ട് രാവിലെ എട്ടുവരെ സ്വീകരിക്കും. 7.45ന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറക്കും. നിരീക്ഷകൻ അമിത് ചൗധരി, കലക്‌ടർ അമിത് മീണ, വരണാധികാരി സജീവ് ദാമോദർ എന്നിവരുടെയും സ്ഥാനാർഥികളുടെയും സാന്നിധ്യത്തിലാണ് മുറി തുറക്കുക.

വോട്ടെണ്ണലിന് 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിരീക്ഷകന് ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിന് ഒരു മേശകൂടിയുണ്ടാകും. സൂപ്പർവൈസർ, സൂക്ഷ്മനിരീക്ഷകൻ, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ മേശയിലുമുണ്ടാവുക. 14 വോട്ടിങ് യന്ത്രങ്ങൾ വീതമാണ് എണ്ണുക. 165 ബൂത്തുകൾ 12 റൗണ്ടുകളിലായി എണ്ണും. പോസ്റ്റൽ ബാലറ്റാണ് ആദ്യമെണ്ണുക. പിന്നാലെ വോട്ടിങ്ങ് യന്ത്രങ്ങൾ പരിശോധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം