ജയലളിതയുടെ മരണത്തിലെ ദുരൂഹത ശക്തിപ്പെടുത്തി മുഖത്തെ പാടുകള്‍; മരണം ഡിസംബര്‍ 5 ന് മുന്‍പ് സംഭാവിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

Chennai: Tamil Nadu Chief Minister J Jayalalithaa during the 70th Independence Day function at Fort St George in Chennai on Monday. PTI Photo by R Senthil Kumar (PTI8_15_2016_000240B)

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത ശക്തിപ്പെടുത്തി മുഖത്തെ പാടുകള്‍. മരണം ഡിസംബര്‍ 5 ന് മുന്‍പ് സംഭാവിച്ചിരിക്കാമെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മുഖത്ത് ഇടത്തേ കവിളില്‍ കാണുന്ന നാല് ചെറിയ ദ്വാരങ്ങളാണ് ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്. മൃതദേഹം പെട്ടെന്ന് നശിക്കാതിരിക്കാന്‍ എംബാം ചെയ്തതിന്റെ സൂചനയാണിതെന്ന് സംശയമുയര്‍ത്തുന്നു.

തമിഴ് വാര്‍ത്താ ചാനലുകള്‍മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി  ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിനിടയില്‍ എടുത്ത ചില ചിത്രങ്ങളാണ് ദുരൂഹതയുടെ ബലപ്പെടുത്തുന്നത്.
മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്ത ശേഷമാണ് പുറത്തേക്ക് കൊണ്ടു വന്നതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചെങ്കിലാണ്  മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കേണ്ടിവരുന്നത്. ഇല്ലെങ്കില്‍ അഴുകിതുടങ്ങുന്ന മൃതദേഹത്തിലെ  ആന്തരികാവയവങ്ങള്‍ ആദ്യം നശിക്കാന്‍ തുടങ്ങും. ഇത് വലിയ ദുരൂഹത സൃഷ്ടിക്കും. ഇത്തരം സാഹചര്യം അകറ്റാനാണ് എംബാം ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വയറ്റിനുള്ളിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. ആദ്യം ശരീരത്തിനുള്ളിലെ രക്തം വലിച്ച് പുറത്തെടുക്കും. തുടര്‍ന്ന് രാസവസ്തുക്കള്‍ നിറയ്ക്കും. ശരീരത്തില്‍ മുറിവുണ്ടാക്കിയ ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്ക്കും. ഇത് സ്‌ക്രൂവിന് സമാനമായ പാടുകളോടെ പുറത്ത് കാണാം.
ജയയുടെ മുഖത്തെ പാട് ട്രോകാര്‍ ബട്ടണ് സമാനമെന്നാണ് ആരോപണം. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അവരുടെ ചിത്രങ്ങളോ ഒന്നും പുറത്ത് വരാത്തതും സംശയം ബലപ്പെടുത്തുന്നു. എന്നാല്‍ മുഖത്തെ പാട് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതിന്റെതാണ് എന്ന മറുവാദവും ഉയരുന്നുണ്ട്.

ചികിത്സാ സമയത്ത് ശശികലയ്ക്കും ജയയുമായി ഏറ്റവും അടുത്ത ഏതാനും ചിലര്‍ക്കും മാത്രമാണ് ആശുപത്രി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ജയയുടെ വളര്‍ത്ത് മകന്‍ സുധാകരനെയും അവരുടെ സഹോദര പുത്രി ദീപയെയും പോലും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടി ഗൗതമി ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം