ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ റോഡിലൂടെ ഫോണ്‍ ചെയ്തു നടന്നാല്‍ 21,000 രൂപ പിഴ

ലക്‌നൗ: ബിജെപി ഭരിക്കുന്ന നാട്ടില്‍ പെണ്ണ് ഭയക്കണം ആണിന് എന്തും ആകാം .വിചിത്ര ആചാരങ്ങളും രീതികളുമായി ഉത്തര്‍പ്രദേശ് വീണ്ടും. ഇത്തവണ പെണ്‍കുട്ടികളും സ്ത്രീകളുമാണ് ഇരകള്‍. ഏതെങ്കിലും ഒരു പെണ്‍കുട്ടിയോ സ്ത്രീയോ റോഡിലൂടെ ഫോണ്‍ ചെയ്തു നടക്കുന്നതോ ചാറ്റ് ചെയ്യുന്നതായോ ല്‍ ഉടന്‍ ശിക്ഷയെത്തും. നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ തന്നെ ഏര്‍പ്പാടു ചെയ്തിട്ടുമുണ്ട്. ഏറ്റവും വിചിത്രമായ കാര്യം എന്താണെന്നു വെച്ചാല്‍ പുരുഷന്‍മാര്‍ക്ക് ഈ നിയമം ബാധകമല്ല, അവര്‍ക്ക് റോഡിലൂടെ ഫോണ്‍ ചെയ്ത് നടക്കാം, ചാറ്റ് ചെയ്യാം. ആരും ചോദിക്കില്ല.

ഉത്തര്‍പ്രദേശിലെ മഡോര ജില്ലയിലുള്ള മതുര ഗ്രാമത്തിലാണ് ഈ വിചിത്ര നിയനം നടപ്പിലാക്കുന്നത്. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടു നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാനാണ് ഈ നീക്കമെന്ന് അധികൃതര്‍ പറയുന്നു. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ അഞ്ച് ഉദ്യോഗസ്ഥരെ നിമിച്ചിട്ടുണ്ടെന്ന് മഡോരയിലെ പ്രധാന്‍ ആയ ഉസ്മാന്‍ പറയുന്നു. പിടിക്കപ്പെടുന്നവര്‍ക്ക് പിഴ ഈടാക്കും. 21,000 രൂപയായിരിക്കും പിഴ.മുന്‍ ഗ്രാമ പ്രധാനായ മുഹമ്മദ് ഗഫാര്‍ ആണ് തീരുമാനം അറിയിച്ചത്.

,

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം