പോലീസ് ആസ്ഥാനത്തിന് മൂക്കിന് താഴെ മകളെ ശല്ല്യം ചെയ്തത പൂവാലന്‍മ്മാരെ ചോദ്യം ചെയ്ത അച്ഛന് പൊതിരെ തല്ല്

കോഴിക്കോട്:  നഗരത്തില്‍ പോലീസ് ആസ്ഥാനത്തിന്മൂക്കിന് താഴെ

മകളെ ശല്ല്യം ചെയ്തത പൂവാലന്‍മ്മാരെ ചോദ്യം

ചെയ്ത അച്ഛന് പൊതിരെ  തല്ല്. പെണ്‍കുട്ടികളെ ശല്യം ചെയ്താലോ കയറി പിടിച്ചാലോ ഒന്നും മിണ്ടാന്‍ പാടില്ല. അതാണ് ഒരു അച്ഛന്റെ അവസ്ഥ.ഭീഷണി ഭയന്ന് മര്‍ദ്ദനമേറ്റ

രക്ഷിതാവിന് പരാതിയില്ല

പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കളെ ചോദ്യം ചെയ്യാന്‍ ചെന്ന പെണ്‍കുട്ടിയുടെ അച്ഛനെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി. നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

നടക്കാവ്-ഈസ്റ്റ്ഹില്‍ റോഡില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമോഫീസ്  പരിസരത്ത് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. സംഭവമറിഞ്ഞ് ഇന്നലെ (ഞായറാഴ്ച വൈകീട്ട് ) സ്ഥലത്തെത്തിയ രക്ഷിതാവിനെ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടി യുവാക്കളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഭീഷണി കാരണം പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയില്ല.
പരാതി നല്‍കിയാല്‍ അതിക്രമങ്ങള്‍ തുടരുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഭയപ്പെടുന്നു.
പ്രദേശത്ത് യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. മയക്കുമരുന്ന് ഉള്‍പ്പെടെ പ്രദേശത്തെത്തിച്ച് വിതരണം ചെയ്യുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം