ജിഷ്ണു കേസില്‍ സിബിഐക്ക് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം

ജിഷ്ണു കേസില്‍ സിബിഐക്ക് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന സിബിഐയുടെ നിലപാടില്‍ അപാകതയുണ്ടെന്ന് കോടതി വിലയിരുത്തി. ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് നാളെ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചതായും കോടതി ചൂണ്ടിക്കാട്ടി. സിബിഐയുടെ ചെന്നൈ യൂണിറ്റ് ജോയിന്റ് ഡയറക്ടര്‍ നിലപാട് അറിയിച്ചത് ശരിയായില്ല. അന്വേഷണ വിഷയത്തില്‍ നിലപാട് അറിയിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും എന്തുകൊണ്ട് അപേക്ഷ നല്‍കിയില്ലെന്നും കോടതി ചോദിച്ചു.

നേരത്തേ കേസ് പരിഗണിച്ചപ്പോഴും സിബിഐയെ കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാട് വൈകി അറിയിച്ചതിനായിരുന്നു സുപ്രീംകോടതി വിമര്‍ശിച്ചത്. അന്തര്‍ സംസ്ഥാന കേസല്ലെന്നും നിലവില്‍ ജോലി ഭാരം കൂടുതലായതിനാല്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു സിബിഐ അന്ന് കോടതിയെ അറിച്ചത്. എന്തുകൊണ്ട് കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചുന്നു. ഇതിന് ചെന്നൈ യൂണിറ്റ് ജോയിന്റ് ഡയറക്ടര്‍ മറുപടി നല്‍കിയതാണ് സിബിഐയുടെ വിമര്‍ശനത്തിന് വീണ്ടും ഇടയാക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം