സംസ്ഥാനത്ത് ഏപ്രില്‍ 26 ന് ഹോണ്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഏപ്രില്‍ 26 ന് സംസ്ഥാനത്ത് ഹോണ്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. അന്തര്‍ദേശീയ ശബ്ദ മലിനീകരണ ബോധവത്കരണ ദിവസമായ ഏപ്രില്‍ 26 ന് ശബ്ദമലിനീകരണത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഹോണ്‍ നിരോധിത ദിവസമായി ആചരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും ഒരു ദിവസം എല്ലാവരും പൂര്‍ണമായി ഹോണ്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാഹന പ്രചരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഏപ്രില്‍ 26 നു ഹോണ്‍ വിമുക്ത ദിനം ആചരിക്കുന്നത്. ഈ ദിവസത്തില്‍ എല്ലാവരും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം