എസ്ടിയു 5000 ബസ്സുകളുടെ ഓര്‍ഡര്‍ ടാറ്റാ മോട്ടേഴ്‌സിന്

starbus-hybrid-lf_in-out-swing-_35822കൊച്ചി: പ്രമുഖ കൊമേഴ്‌സ്യല്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന് 25 സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിംഗുകളില്‍ നിന്ന് 5000 ബസ്സുകളുടെ ഓര്‍ഡര്‍ ലഭിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെ കഴിഞ്ഞ വര്‍ഷത്തെ ഓര്‍ഡറിനെക്കാള്‍ 80 ശതമാനം വര്‍ദ്ധിച്ച ഓര്‍ഡറാണിത്. നൂതന സാങ്കേതികത, സുരക്ഷാ സംവിധാനങ്ങള്‍, വിവരസാങ്കേതികത എന്നിവയടങ്ങിയ ബസ്സുകളാണ് എസ്ടിയു-ന്റെ നിര്‍ദ്ദേശപ്രകാരം ടാറ്റാ മോട്ടോഴ്‌സ് തയ്യാറാക്കുന്നത്.

ജിപിഎസ് ലഭ്യമാകുന്ന ഓണ്‍ ബോര്‍ഡ് ഇന്റെലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, ഇലക്ട്രോണിക് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വഴിയുള്ള പബ്ലിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സിസിടിവി കാമറകള്‍, വൈഫൈ, സ്മാര്‍ട്ട് മള്‍ടി ബോര്‍ഡ് ടിക്കറ്റിംഗ്, ഓണ്‍ ബോര്‍ഡ് ഡയഗ്നോസ്റ്റിക് സംവിധാനങ്ങള്‍ എന്നിങ്ങനെ ട്രാക്ക് ചെയ്യാനും ട്രേസ് ചെയ്യാനുമുള്ള സൗകര്യങ്ങളോടു കൂടിയ ബസ്സുകളാണ് ടാറ്റാ മോട്ടോഴ്‌സ് ഒരുക്കുന്നത്.

കൂടാതെ യാത്രക്കാരുടെ മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി എസി, എച്ച്‌വിഎസി, എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, ലോവര്‍ എന്‍വിഎച്ച്(നോയ്‌സ്, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്സ്) സിസ്റ്റം, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സെറ്റപ്പ്, വീതി കൂടിയ പാസേജ് വേ, വിന്‍ഡോ പാനുകള്‍ എന്നിവയ്ക്കു പുറമെ വീതി കൂടിയതും താഴ്ന്നതുമായ ഡോറുകള്‍ തുടങ്ങിയ സവിശേഷതകളും ഈ ബസ്സുകള്‍ക്കുണ്ട്.

ഈ ഓര്‍ഡറുകള്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഇത് കൊമേഴ്‌സ്യല്‍ വാഹന (പാസഞ്ചര്‍) മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സഹായിക്കുമെന്നും ടാറ്റാ മോട്ടോഴ്‌സിന്റെ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രവി പിഷാരടി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം