സോളാര്‍ കേസ് വഴിത്തിരിവിലേക്ക്; സരിത സി.ഡി.കള്‍ കൈമാറി

sarithaതിരുവനന്തപുരം : സോളാര്‍ കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സാധ്യതയുള്ള മൂന്നു സി.ഡികളും അനുബന്ധ തെളിവുകളും സരിത എസ്.നായര്‍ സോളാര്‍ കമ്മീഷന് കൈമാറി.  സി.ഡി.ഒന്നില്‍ തമ്പാനൂര്‍ രവിയും  സലിം രാജുമായുള്ള സരിതയുടെ  സംഭാഷണവുമാണ്. മുഖ്യമന്ത്രിക്കുവേണ്ടി ബെന്നി ബഹനാനും തമ്പാനൂര്‍ രവിയുമാണ് താനുമായി ബന്ധപ്പെട്ടിരുന്നതെന്ന് സരിത നേരത്തേ കമ്മീഷന് മൊഴി നല്‍കിയിരുന്നു.  രണ്ടാമത്തെ സി.ഡിയില്‍ ബെന്നി ബഹനാനുമായി 2014 മുതല്‍ നടത്തിയിട്ടുള്ള സംഭാഷണങ്ങളും മൂന്നാമത്തെ സി.ഡിയില്‍ സരിതയുടെ സഹായി ബിജു കുമാര്‍ വ്യവസായി എബ്രഹാം കലമണ്ണിലുമായുള്ള കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങളുമാണ്. മൂന്ന് സി.ഡികളും കമ്മീഷന്‍ തെളിവുകളായി സ്വീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം