എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു

snwoden
വാഷിംഗ്ടണ്‍: അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരവൃത്തിക്ക് വെല്ലുവിളിയായി മാറിയ മുന്‍ സി.ഐ.എ കോണ്‍ട്രാക്ടര്‍ എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ലൂക്ക് ഹാര്‍ഡിങ് എഴുതിയ ദ സ്‍നോഡന്‍ ഫയല്‍സ് എന്ന ബുക്കിനെ ആസ്പതമാക്കിയാണ് ഓസ്‍കാര്‍ പുരസ്‍കാര ജേതാവും ഹോളിവുഡിലെ വിഖ്യാത സംവിധായകനുമായ ഒളിവര്‍ സ്റ്റോണ്‍ സിനിമയെടുക്കുന്നത്. സ്റ്റോണിന്റെ നിര്‍മാണ പങ്കാളി മോറിറ്റ്സ് ബര്‍മന്‍, സ്‍നോഡന്‍ ഫയല്‍സ് സിനിമയാക്കാനുള്ള അവകാശം വാങ്ങിക്കഴിഞ്ഞു. തന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായാണ് സ്‍നോഡന്റെ കഥ സിനിമയാക്കുകയെന്ന് സ്റ്റോന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം