ചവിട്ടിയ ആളെ കടിച്ച പാമ്പിന് എട്ടിന്‍റെ പണി കിട്ടി;കാലില്‍ ചുറ്റിയ പാമ്പുമായി കര്‍ഷകന്‍ ആശുപത്രിയില്‍

പാമ്പ് കടിച്ചാല്‍ സാധാരണയായി സമയം കളയാതെ സ്ഥലം കാലിയാക്കാറാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ സംഭവമാണ് ബീഹാറിലെ മധേപുരയില്‍ നടന്നത്. ഇവിടെ കര്‍ഷകനെ കടിച്ച പാമ്പ് പിടിവിട്ടില്ല, കാലില്‍ ചുറ്റിവരിഞ്ഞു. മണിക്കൂറുകളോളം അങ്ങനെ തന്നെ.

തന്റെ കൃഷിയിടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കര്‍ഷകന്‍ അബദ്ധത്തില്‍ പാമ്പിനെ ചവിട്ടിയത്. ഇതോടെ പാമ്പ് ഇയാളുടെ കാലില്‍ കടിച്ചു. ശേഷം ഇഴഞ്ഞ് പോകാതെ പാമ്പ് കര്‍കന്റെ കാലില്‍ ചുറ്റി വരിഞ്ഞു. സമയം ഏറെയായിട്ടും പാമ്പ് പിടിവിടുന്നില്ല. ഇത് കണ്ട് ഭയന്ന കര്‍ഷകന്‍ സമയം വൈകാതെ ആശുപത്രിയിലേക്ക് പോയി. തുടര്‍ന്ന് ഡോക്ടര്‍ കര്‍ഷകന്റെ കാലില്‍ നിന്ന് പാമ്പിനെ വേര്‍പ്പെടുത്തുകയായിരുന്നു.

പാമ്പിന്റെ പല്ലുകള്‍ മാംസപേശികള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് പാമ്പിനെ രക്ഷപെടാന്‍ സാധിക്കാതെവന്നതിന്റെ കാരണം. പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കര്‍ഷകന്റെ കാലില്‍ പാമ്പ് ചുറ്റിവരിഞ്ഞത്. കടിച്ച പാമ്പിന് വിഷമില്ലാതിരുന്നത് കര്‍ഷകന് രക്ഷയായി. നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട പാമ്പാണ് കര്‍ഷകനെ കടിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം