വള മോഷണം സഹോദരിമാര്‍ കയ്യോടെ പിടിയില്‍

കൊച്ചി: എറണാകുളം ബ്രോഡ് വേയിലെ സിറ്റി ജ്വല്ലറിയിൽനിന്നു വള മോഷ്ടിച്ച സഹോദരിമാർ സെൻട്രൽ പോലീസിന്‍റെ പിടിയിലായി. വടുതല സ്വദേശി മൂഴിക്കുളത്ത് ബിയാട്രിസ് (50), ഇവരുടെ സഹോദരി പാലക്കാട് താമസിക്കുന്ന പല്ലാവൂർ മാന്തോന്നി റീന (40) എന്നിവരാണു പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട് ഇരുവരും സ്വർണം വാങ്ങാനെന്ന വ്യാജേനെയെത്തി 18 ഗ്രാം വരുന്ന സ്വർണവള മോഷ്ടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ജീവനക്കാർ ഇവരെ 16 വളകൾ അടങ്ങിയ ട്രേ കാണിച്ചു. വളകൾ പരിശോധിച്ചശേഷം ഇവർ പുറത്തുപോയി. തുടർന്നു പരിശോധിച്ചപ്പോഴാണ് ഒരു വള കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്നു സിസിടിവി പരിശോധിച്ചാണു മോഷണം തിരിച്ചറിഞ്ഞത്. പ്രതികളിൽ ഒരാൾ ധരിച്ചിരുന്ന ചുരിദാറിന്‍റെ ഷാൾ സ്വർണ വളകളടങ്ങിയ ട്രേക്കു മുകളിൽ ഇട്ടശേഷം അതിന്‍റെ മറവിൽ വള മോഷണം നടത്തുകയായിരുന്നു.

അന്വേഷണത്തിൽ മേനക ഭാഗത്തുനിന്നു പ്രതികളെ കണ്ടെത്തി സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ ജോസഫ് സാജനും സംഘവും അറസ്റ്റു ചെയ്യുകയായിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നു സിഐ അനന്തലാൽ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം