ബഹറിനിൽ പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട കൊച്ചി സ്വദേശിനിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഗള്‍ഫില്‍ ബ്യുട്ടീഷന്‍ ജോലിക്കെന്നു പറഞ്ഞു പറ്റിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറി ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ യുവതിയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് .

ബഹറിനിൽ ജോലിക്കെത്തി 2 മാസത്തോളം സെക്സ് റാകറ്റിന്റെ പിടിയിൽ അകപെട്ട കൊച്ചി സ്വദേശിയായ യുവതിയാണ് താന്‍ നേരിട്ട പീഡനത്തെ കുറിച്ച് തുറന്നു പറഞ്ഞത് . ഭീകരമായ ലൈംഗീക പീഢനങ്ങൾക്കും ശാരീരിക ഉപദ്രവങ്ങൾക്കും ഈ പെൺകുട്ടി വിധേയയാകേണ്ടിവന്നു. പലതവണ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഇരുമ്പ് കമ്പി പഴുപ്പിച്ച് ശരീരത്തിൽ വയ്ച്ചു. ഒരു ദിവസം 10 പേർക്ക് വരെ വഴങ്ങി കൊടുക്കേണ്ടി വന്നു എന്നും ഇവർ പറയുന്നു.

ബ്യൂട്ടീഷൻ ജോലിക്കെന്ന പേരിൽ കെണിയിൽ പെടുത്തിയാണ് യുവതിയെ വിദേശത്ത് എത്തിച്ചത്. 22കാരിയായ പെൺകുട്ടിയാണ് അവിചാരിതമായി ഈ പെൺവാണിഭ സംഘത്തിന്റെ കെണിയിൽ പെട്ടത്. ജോലി വാഗ്ദാനം ചെയ്തവരുടെ ഉറപ്പ് വിശ്വസിച്ച ഗൾഫിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു.

ബഹ്‌റിനിൽ എത്തിയതോടെ ജോലി വാഗ്ദാനം ചെയ്തവരുട സ്വഭാവം മാറി. ഇവർ പെൺകുട്ടിയെ ഒരു ഫ്‌ലാറ്റിലേക്കാണ് എത്തിച്ചത്. ഇതൊരു പെൺവാണിഭ കേന്ദ്രമാണെന്ന് മനസിലാക്കിയപ്പോഴേക്കും പെണ്‍കുട്ടി രക്ഷപെടാൻ കഴിയാത്ത വിധം സംഘത്തിന്‍റെ കെണിയിൽ അകപ്പെട്ടിരുന്നു.

59 ദിവസങ്ങൾ മനുഷ്യക്കടത്ത് സംഘത്തിന്റെ തടവറയിലായിരുന്നു . ഈ കാലയളവിൽ  നൂറിലേറെ പുരുഷന്മാര്‍ക്കൊപ്പം അന്തിയുറങ്ങേണ്ടി വന്നു. നൂറു കണക്കിന് മലയാളി പുരുഷന്മാരാണ് പെൺവാണിഭ കേന്ദ്രത്തിൽ എത്തിയത്. ഇവർക്ക് മുമ്പിൽ വഴങ്ങുകയല്ലാതെ യുവതിക്ക് മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിട്ടില്ല.  ഇവരിൽ ഭൂരിപക്ഷം പേരും മലയാളികളായിരുന്നു. അരമണിക്കൂറിന് ഏഴായിരം രൂപ മുതലാണ് ഒരോ പെൺകുട്ടിക്കും ഈ സംഘം ഈടാക്കിയതെന്നും യുവതി പറയുന്നു .

ഇടനിലക്കാരാണ് പണം മുഴുവൻ പോക്കറ്റിലാക്കിയിരുന്നത്. യുവതികൾക്ക് വളരെ തുച്ഛമായ തുകയാണ് നല്‍കിയിരുന്നത്. സംഘത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഇരുമ്പ് കമ്പി ചൂടാക്കി കാലിൽ വെച്ച ദുരനുഭവം വരെ തനിക്കുണ്ടായെനനാണ് യുവതി വെളിപ്പെടുത്തുന്നു.

ഭാര്യയുടെ ഗൾഫിലെ ദുരനുഭവം അറിഞ്ഞ ഭർത്താവ് മനുഷ്യക്കടത്ത് സംഘത്തിന്റെ കൊച്ചിയിലെ ഏജന്റിന് 2 ലക്ഷം രൂപ കൊടുത്താണ് മോചിപ്പിച്ചത്. പണം ലഭിച്ചില്ലെങ്കിൽ പുറംലോകം കാണിക്കില്ലെന്ന ഭീഷണിയായിരുന്നു സംഘത്തിന്. പണം കൊടുത്തതിന് ശേഷമാണ് പെൺവാണിഭ സംഘത്തിൽ നിന്നും രക്ഷപെട്ട് യുവതി തിരികെ കൊച്ചിയിലെത്തിയത്.

നിരവധി യുവതികൾ ഇത്തരത്തിൽ ഗൾഫ് മേഖലയിൽ ഇവരുടെ തടവറയിൽ അകപ്പെട്ടിട്ടുണ്ട്. സംഘത്തിലുള്ളവര്‍ തന്നെ ഇനിയും ദ്രോഹിക്കുമെന്ന ഭയത്തിലാണ് പരാതി ഉന്നയിക്കാതിരുന്നതെന്നും ഇത്തരത്തിൽ പീഡനം അനുഭവിക്കുന്ന ധാരാളം പേർ ഇപ്പോഴും ഗൾഫ് മേഖയിലുണ്ടെന്നും ഇവരെ രക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യുവതി പറയുന്നു. തന്‍റെ അനുഭവം ഇനി മറ്റൊരാള്‍ക്കും വരരുതെന്നും യുവതി പറഞ്ഞു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം