പി വി സിന്ധുവിന് സി ആര്‍ പി എഫ് കമാണ്ടന്റ് പദവി

pv-sindhuഡൽഹി : റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധുവിന് മറ്റൊരു അംഗീകാരം കൂടി. സി ആര്‍ പി എഫ്, സിന്ധുവിന് കമാണ്ടന്റ് പദവി നല്‍കി.ഇതോടൊപ്പം സിന്ധുവിനെ സി ആര്‍ പി എഫിന്റെ ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അവശ്യമായ അനുമതികളെല്ലാം നേടിയ ശേഷമായിരുന്നു സി ആര്‍ പി എഫിന്റെ പ്രഖ്യാപനം. സിന്ധുവിന്റെ സമ്മതവും സി ആര്‍ പി എഫ് നേടിയിരുന്നു. ഖേല്‍ രത്‌ന പുരസ്‌കാരം കിട്ടിയതിന് തൊട്ടുപിന്നാലെയാണ് സിന്ധുവിന് സി ആര്‍ പി എഫിന്റെ അംഗീകാരം. നേരത്തേ, ബി എസ് എഫ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരുന്നു.

റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പ്രകടനം പൊതുവെ നിരാശാജനകമായി മാറിയപ്പോഴാണ് പി വി സിന്ധുവും സാക്ഷി മാലിക്കും മെഡലുമായി മാനം കാത്തത്. ബാഡ്‌മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോലിന മാരിനെതിരെ ഒളിംപിക്‌സ് ഫൈനലില്‍ പി വി സിന്ധു പൊരുതിയാണ് കീഴടങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് സിന്ധു വെള്ളി മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം