സമരം തീര്‍ന്നില്ല…, പക്ഷെ ചില സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്തികൊണ്ടിരിക്കുന്ന സമരം തീരുന്നതിന് മുന്‍പേ ചില ബസുകള്‍ ഓടിതുടങ്ങി. യാത്രനിരക്ക് വര്‍ധിപ്പിച്ചെങ്കിലും വിദ്യാര്‍ഥി കണ്‍സഷന്റെ കാര്യത്തില്‍ തീരുമാനമാവാതെ സമരം പിന്‍വലിക്കില്ലെന്നായിരുന്നു സമരക്കാരുടെ തീരുമാനം. എന്നാല്‍ തിരുവനന്തപുരം നഗരത്തില്‍ ഏതാനും ചില ബസുകള്‍ രാവിലെ മുതല്‍ ഓടി തുടങ്ങിയിരുന്നു.

സമരം ഔദ്യോഗികമായി പിന്‍വലിച്ചിട്ടില്ലെന്നും എന്നാല്‍ ചില ബസുകള്‍ ഓടിതുടങ്ങിയിട്ടുണ്ടെന്നും അവരെ തങ്ങള്‍ തടയുന്നില്ലെന്നും ബസ് ഉടമകളുടെ സംഘടനകള്‍ പറയുന്നത്. സമരക്കാര്‍ക്കിടയില്‍ ഭിന്നതയും സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന ഭീഷണിയും വന്നതോടെയാണ് ഓടി തുടങ്ങിയത്. ഇന്നത്തേക്ക് നാലാം ദിവസമാണ് സ്വകാര്യ ബസുകള്‍ സമരം നടത്താന്‍ തുടങ്ങിയിട്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം