തപാല്‍ സമരം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെയും ബാധിച്ചു 747തപാല്‍ വോട്ടുകള്‍ ഇനിയും എത്തിയിട്ടില്ല

ആലപ്പുഴ:തപാല്‍ സമരം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെയും ബാധിച്ചു. തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ് ഇപ്പോഴും. 799 സര്‍വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാല്‍ മാര്‍ഗം എത്തേണ്ടത്.

ഇവര്‍ക്ക് നേരത്തേതന്നെ ബാലറ്റ് പേപ്പറുകള്‍ അയച്ചു കൊടുത്തെങ്കിലും ആകെ തിരികെ വന്നത് 52 തപാല്‍ വോട്ടുകള്‍ മാത്രമാണ്. ഇതില്‍ 40 സര്‍വീസ് വോട്ടുകളും 12 പോസ്റ്റര്‍ വോട്ടുകളുമാണ് ഉള്ളത്.  ഇനി തിരികെ വരാനുള്ളത് 747 തപാല്‍ വോട്ടുകള്‍.

വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ ടേബിളില്‍ എത്തുന്ന വോട്ടുകളേ എണ്ണാന്‍ കഴിയൂവെന്ന് നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിരുന്നു. നേരിട്ട് വോട്ടുചെയ്ത എല്ലാവരുടെയും വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുന്നതിന് മുമ്പാണ് സാധാരണ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാറ്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആകെയുള്ള 799 പോസ്റ്റല്‍ വോട്ടുകളില്‍ 747 കാര്യത്തില്‍ ആശങ്ക തുടരുകയാണ്.

ശക്തമായ ത്രികോണ മല്‍സരം നടന്ന ചെങ്ങന്നൂരില്‍ ചെറിയ വോട്ടിനാണ് ജയിക്കുന്നതെങ്കില്‍ പിന്നീടത് വലിയ നിയമപോരാട്ടത്തിലേക്ക് പോകും എന്ന കാര്യം ഉറപ്പാണ്. ഇടിപിബിഎസ് സംവിധാനം വഴിയാണ് പോസ്റ്റല്‍ വോട്ടുകള്‍ അയച്ച് കൊടുത്തതെങ്കിലും അത് തിരിച്ച് വരേണ്ടത് പോസ്റ്റല്‍ വഴി തന്നെയാണ്. തപാല്‍വോട്ടുകള്‍ എണ്ണിക്കഴിഞ്ഞെങ്കിലും ഫലം പുറത്തുവിട്ടില്ല

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം