പൊയിലൂരിൽ സി പി എം പ്രകടനത്തിന് നേരെ കല്ലേറ്; പോലീസുകാരനുള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്;വാഹനങ്ങൾ തകർത്തു

തലശ്ശേരി:          കണ്ണൂര്‍- കോഴിക്കോട്  ജില്ലാ അതിര്‍ത്തിയായ പൊയിലൂരിൽ സി പി എം പ്രകടനത്തിന് നേരെ കല്ലേറ്. പത്തോളം വാഹനങ്ങൾ തകർത്തു.പോലീസുകാരനുള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്.പരിക്കേറ്റ സി പി എം  പ്രവർത്തകരായ സജിത്ത്, ബാലൻ, പ്രജിത്ത്, ഷിംജിത്ത്, ദിൽജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ അഡ്വ.എ.എൻ.ഷംസീർ എം എല്‍ എ  സന്ദർശിച്ചു.

ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ ആര്‍എസ്സ് എസ്സ് ആണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു .

പൊയിലൂർ ലോക്കൽ സമ്മേള ന ത്തിന്റെ ഭാഗമായി നടന്ന ബഹുജന പ്രകടനത്തിന് നേരെ യാ ണ് അക്രമണം. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

എവിടെ കഴിഞ്ഞ വര്‍ഷം സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്സ് എസ്സ് കാര്‍ ബോംബ്‌ എറിഞ്ഞു കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത്‌ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹ്ഹമിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം