ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യത്തിലേക്ക് നയിച്ചത്;താന്‍ കാമുകന്മാരോടൊപ്പം കിടക്കുന്നത് കണ്ടതിനാലാണ് മകളെ കൊല്ലേണ്ടി വന്നതെന്നു സൗമ്യ

തലശേരി: കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ ഉറക്കം ഞെട്ടിയ മകള്‍ ഐശ്വര്യ മാതാവിനെ അടുത്ത് തെരഞ്ഞപ്പോള്‍ കണ്ടില്ല. അമ്മയെ തെരഞ്ഞ് കുട്ടി മുറിയിലെ ലൈറ്റിട്ടു. ഈ സമയം അമ്മ രണ്ട് യുവാക്കളുടെ നടുവില്‍ നഗ്‌നയായി കിടക്കുന്നതാണ് മകള്‍ കണ്ടത്.

തന്റെ അനാശാസ്യപ്രവര്‍ത്തനം മകള്‍ നേരില്‍ കണ്ടതിന്റെ അരിശം തീര്‍ക്കാന്‍ ഐശ്വര്യയെ സൗമ്യ മുഖത്തടിച്ചു. അന്ന് തന്നെ ഐശ്വര്യയെ ഇല്ലാതാക്കാന്‍ മനസില്‍ തീരുമാനിച്ചിരുന്നതായി സൗമ്യ പോലീസിനോട് പറഞ്ഞു.

സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തിലാണ്. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളേയും മകളേയും ആസൂത്രിതമായി കൊലപ്പെടുത്തിയ സൗമ്യ പോലീസിന്റെ പത്ത് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിലൊടുവിലാണ് മനസ് തുറന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര മര്‍ദ്ദനങ്ങളും തന്നെ ഈ നിലയിലേക്ക് എത്തിച്ചതിന് കാരണമായിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കി. കൊലപാതകത്തിനുള്ള എലി വിഷം വാങ്ങി നല്‍കിയ അറുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞു.

പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോര്‍ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ഇന്നലെ രാവിലെ 10 ന് തലശേരി ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി സഹകരണ ആശുപത്രിയില്‍ നിന്നുമാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സൗമ്യയെ തലശേരി റസ്റ്റ് ഹൗസില്‍ വെച്ച് നീണ്ട പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാത്രി പത്തോടെ ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ തെളിവെടുപ്പുകള്‍ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം