പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ അയല്‍വാസി യുവാവ് പിടിയില്‍

holding-handആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയ അയൽവാസിയായ യുവാവ് പോലീസ് കസ്റ്റഡിയിൽ.ഇവർ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാമുകനെ കസ്റ്റഡിയിലെടുത്തത്.  പെൺകുട്ടിയ്ക്കു പ്രായപൂർത്തിയാകാത്തതിനെ തുടർന്ന്  യുവാവിനെതിരെ ലൈംഗീക പീഡനത്തിന് കേസെടുത്തു. പ്രണയത്തിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി അഖിലി(20)നെതിരെയാണ് കേസെടുത്തത്. വ്യത്യസ്ത സമുദായങ്ങളിലുള്ള ഇവരുടെ പ്രണയം വീട്ടുകാർ അംഗീകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു ഒളിച്ചോട്ടം. ആലുവ സിഐ വിശാൽ കെ.ജോൺസന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം