ഒടിയന്‍ ആപ്പിന് വന്‍ വരവേല്‍പ്പ് ; ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ലക്ഷം കവിഞ്ഞു

odiyan

മോഹൻലാല്‍ ആരാധകര്‍ ഒടിയന്റെ ആവേശത്തിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ഒരു ആപ്പും പുറത്തിറങ്ങിയിരുന്നു.ആപ്പ് പുറത്തിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരു ലക്ഷത്തോളം പേര്‍ ഡൌണ്‍ലോഡ് ചെയ്‍തു. അതേസമയം ആപ്പിന് ചില സാങ്കേതിക തകരാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഒടിയന്റെ യൌവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മോഹന്‍‌ലാല്‍ ഒടിയന്‍ ആകുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുക. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. പീറ്റര്‍ ഹെയ്‍നാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം