തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; ജില്ലയില്‍ ഹര്‍ത്താല്‍

തൃശൂര്‍: ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20)ലാണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ മിഥുന് ആക്രമണത്തില്‍ പരിക്കേറ്റു.   ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

  അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് നിര്‍മ്മലിന് കുത്തേറ്റത്. നിര്‍മ്മലിനേയും കൂട്ടരേയും സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞുപിടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് ബിജെപി പറഞ്ഞു.ഏറെ നാളുകളായി പ്രദേശത്ത് സിപിഎംബിജെപി സംഘര്‍ഷം നിലനിന്നിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം