മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 12നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

സാജു തോമസ് തിരക്കഥ നിര്‍വഹിച്ച നീരാളിയുടെ ഷൂട്ടിംഗ് മുംബൈ, പൂനൈ, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് നടന്നത്. ബിഗ് ബജറ്റ് ചിത്രം ഒടിയനൊപ്പമാണ്  മോഹൻലാല്‍ ഈ ചിത്രത്തിലും അഭിനയിച്ചത്. പാര്‍വതി നായര്‍, നദിയാ മൊയ്‍തു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം