മിൽമ പാല്‍ വില വര്‍ദ്ധന ഇന്ന് മുതല്‍ നിലവിൽ വരും

തിരുവനന്തപുരം: മിൽമ പാലിന് വില വർധിപ്പിച്ചത് ഇന്നു മുതൽ നിലവിൽ വരും. നീല കവർ പാലിന് (ടോണ്‍ഡ് മിൽക്ക്) 21 രൂപയും മഞ്ഞ കവർ (ഡബിൾ ടോണ്‍ഡ്) പാലിന് 19.50 രൂപയുമായാണു വർധിപ്പിച്ചത്. തൈര് വില 450 ഗ്രാം പാക്കറ്റിന് 22 രൂപയും 500 ഗ്രാം പാക്കറ്റിന് 25 രൂപയുമായി ഉയരും. മൂന്നു ശതമാനം കൊഴുപ്പും 8.5 ശതമാനം എസ്എൻഎഫുമുള്ള ഹോമോജെനൈസ്ഡ് നീല കവർ പാലിന്‍റെ വില 19 രൂപയിൽ നിന്ന് 21 രൂപയായാണ് ഉയരുക. പുതിയ വില രേഖപ്പെടുത്തിയ കവർ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളാകും വിപണിയിലെത്തുന്നത്.

മിൽമ പാലിന്‍റെ വില ലിറ്ററിന് 36ൽ നിന്ന് 40 രൂപയായി വർധിപ്പിക്കുന്പോൾ അധികമായി ലഭിക്കുന്ന നാലു രൂപയിൽ ഏറ്റവും കുറഞ്ഞത് 3.35 രൂപ ക്ഷീരകർഷകനും 16 പൈസ ക്ഷീരസംഘത്തിനും 16 പൈസ വിതരണ ഏജന്‍റിനും 0.75 പൈസ ക്ഷീരകർഷക ക്ഷേമനിധി ബോർഡിന് അംശാദായമായും കിട്ടും. ബാക്കി തുക ഡെയറികളുടെ പ്രവർത്തനത്തിനും ക്ഷീര സംഘങ്ങൾക്കുമായും നൽകും. ക്ഷീരസംഘങ്ങളിൽനിന്നു കർഷകർക്കു ലഭിക്കുന്ന വില ലിറ്ററിന് 30.12 രൂപയിൽ നിന്ന് 34.14 രൂപയായി ഉയരും. പാലിന്‍റെ കൊഴുപ്പിന്‍റെ അളവിന് ആനുപാതികമായി ഇതിൽ വ്യത്യാസമുണ്ടാകും. സംഘങ്ങൾക്ക് ഇപ്പോൾ മിൽമയിൽ നിന്നു ലഭിക്കുന്ന തുക 31.50 രൂപയിൽ നിന്ന് 35.87 രൂപയായി വർധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം