ആ കൊലപാതകിക്ക് മാപ്പുനല്‍കി ;പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ അപൂര്‍വ കൂടിക്കാഴ്ച്ച

മലപ്പുറം : ആ കൊലപാതകിക്ക് മാപ്പുനല്‍കി ;പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ അപൂര്‍വ കൂടിക്കാഴ്ച്ച. സൗദിയില്‍ വച്ച് തന്റെ മകനെ കൊന്ന കൊലപാതകിക്കു പുണ്യ റമസാന്‍ മാസത്തില്‍ മാപ്പു നല്‍കി മലയാളി വനിതാ. സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരനായ പ്രതിക്ക് മാപ്പുനല്‍കിയത് ഒറ്റപ്പാലം സ്വദേശി ആയിശ ബീവിയാണ്. കൊല്ലപ്പെട്ട മുഹറം അലിയുടെ ഉമ്മയും ബന്ധുക്കളും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയിരുന്നു. ഇവിടെ വച്ചാണ് ചരിത്രത്തിലെ അപൂര്‍വമായ കൂടിക്കാഴ്ച്ചയും വീട്ടുവീഴ്ച്ചയും നടന്നത്. ആറുവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം.

സൗദി അറേബ്യയിലെ അല്‍ഹസയില്‍ പെട്രോള്‍ പമ്പ് സൂപ്പര്‍വൈസറായിരുന്ന ഇരുപത്തിനാലു വയസ്സുകാരനായ ഒറ്റപ്പാലം സ്വദേശി ആസിഫ്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഉത്തര്‍പ്രദേശ് ഗുഹന്ത സ്വദേശി മുഹറം അലി ഷഫീഉല്ല ആസിഫിനെ കൊല്ലുകയായിരുന്നു. ജയിലിലായിരുന്ന പ്രതിയെ മാനസിക വിഭ്രാന്തി കാട്ടിയതിനെതുടര്‍ന്ന് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ചികിത്സയിലായതിനാല്‍ വധശിക്ഷ നീട്ടിവച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാപ്പ് കൊടുത്താല്‍ കൊലക്കയറില്‍ നിന്നും രക്ഷപ്പെടുമെന്നാണ് സൗദിയിലെ നിയമം. കേരളത്തിലെത്തി ആസിഫിന്റെ ഉമ്മയുടെ മാപ്പു വാങ്ങാമെന്ന പ്രതീക്ഷയിലാണ് യു.പിയില്‍ നിന്ന് മുഹറം അലി ഷഫീഉല്ലയുടെ ഭാര്യ റസിയയും സഹോദരങ്ങളും കേരളത്തിലെത്തിയത്. ആസിഫിന്റെ ഉമ്മയെയും സഹോദരങ്ങളെയും കാണണം. കൊലപാതകത്തിന് മാപ്പിരക്കണം. ആസിഫിന്റെ ഉമ്മയെ കണ്ട് മുഹറം അലിയുടെ ഭാര്യ പൊട്ടികരഞ്ഞ് ക്ഷമാപണം നടത്തി.

ഈ പുണ്യമാസത്തില്‍ എന്റെ മകന്റെ ഘാതകനും ഞാന്‍ മാപ്പു നല്‍കുകയാണ്-് ഉമ്മ ഇത് പറഞ്ഞതോടെ ചടങ്ങിനു സാക്ഷിയായവരുടേയും കൂടി കണ്ണുനനയുകയായിരുന്നു. ആസിഫിന്റെ ഉമ്മ ഒപ്പുവച്ച കുറിപ്പ് ഇവര്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കു നല്‍കുകയും ചെയ്തു. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.

മുസ്്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി അല്‍ഹസ കമ്മിറ്റിയാണ് യു.പിയിലുള്ള മുഹറം അലിയുടേയും ആസിഫിന്റേയും ബന്ധുക്കളെ തമ്മില്‍ ബന്ധിപ്പിച്ചതും ഈ സുന്ദരമായ മൂഹൂര്‍ത്തത്തിന് അവസരമൊരുക്കിയതും. മാപ്പപേക്ഷ കോടതയില്‍ ഹാജറാക്കിയാല്‍ മുഹറം അലിക്കു ഉടന്‍ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാര്യുയും ബന്ധുക്കളും.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം