കാമുകാന്റെ ഭാര്യ പരസ്യമായി അപമാനിച്ചു; യുവതി മൂന്ന് വയസുകാരനെ ശ്വാസംമുട്ടിച്ച്‌ കൊന്നു

MURDERവെല്ലൂര്‍: കാമുകന്റെ ഭാര്യ പരസ്യമായി അപമാനിച്ചതിന്‌ അവരുടെ മൂന്ന്‌ വയസ്സുകാരനായ മകനെ കൊന്ന്‌ യുവതിയുടെ പ്രതികാരം. വെല്ലൂര്‍ മുത്തുമണ്ഡപം സ്വദേശിനിയായ 28 കാരി പി സുമതിയാണ്‌ കേസില്‍ അറസ്‌റ്റിലായത്‌. കാമുകന്‍ എച്ച്‌ മുരളിയുടെ മകന്‍ ദിനേശിനെ ഇവര്‍ ശ്വാസംമുട്ടിച്ച്‌ കൊന്ന ശേഷം അലമാരയില്‍ വസ്‌ത്രങ്ങള്‍ക്ക്‌ ഇടയിലായി ഒളിപ്പിക്കുകയായിരുന്നു.

കൃത്യം നിര്‍വ്വഹിച്ച ശേഷം ഒന്നുമറിയാത്തപോലെ നാട്ടുകാര്‍ക്കൊപ്പം പയ്യനെ തെരഞ്ഞു നടന്ന സുമതിയെ പോലീസ്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ വിവരം പുറത്ത്‌ വന്നത്‌. വെളളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ്‌ ദിനേശിനെ കാണാതായത്‌. ഇതേ തുടര്‍ന്ന്‌ മുരളി പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ചെറിയ തെളിവിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ രാമചന്ദ്രന്‍ സുമതിയെ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ വിവരം പുറത്ത്‌ വന്നത്‌.

പിന്നീട്‌ നടന്ന പരിശോധനയില്‍ അലമാരയില്‍ നിന്നും പയ്യന്റെ മൃതദേഹം പോലീസ്‌ കണ്ടെടുത്തു. രണ്ടു മക്കളുടെ മാതാവും പെയ്‌ന്റിംഗ്‌ തൊഴിലാളിയായ പ്രഭുവിന്റെ ഭാര്യയുമായ സുമതിക്ക്‌ മുരളിയുമായി രഹസ്യബന്ധമുണ്ടെന്ന്‌ പറഞ്ഞ്‌ മുരളിയുടെ ഭാര്യ പല തവണ സുമതിയെ പരസ്യമായി അപമാനിച്ചിട്ടുണ്ട്‌. ആറു മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഈ ബന്ധം അവസാനിപ്പിച്ചിട്ടും സുമതിയെ മുരളിയുടെ ഭാര്യ പിന്നെയും അപമാനിക്കുന്നത്‌ തുടര്‍ന്നതോടെ ഇവരുടെ മകനെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാന്‍ സുമതി തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്‌ച ദിനേശിനെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തിയ ശേഷം കാലുകള്‍ കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ ശേഷം തലയിണ കൊണ്ട്‌ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. പിന്നീട്‌ കൃത്യം നടത്തിയ സ്‌ഥലത്ത്‌ പോലീസ്‌ നായയ്‌ക്ക് മണം പിടിക്കാതിരിക്കാനായി മുളക്‌പൊടി വിതറുകയും ചെയ്‌തു. മൃതദേഹം ഒളിപ്പിച്ച ശേഷം എല്ലാര്‍ക്കുമൊപ്പം പയ്യനെ തെരയാന്‍ പങ്കാളിയാകുകയും ചെയ്‌തു. മുരളിയുമായി തനിക്ക്‌ രഹസ്യബന്ധം ഉണ്ടായിരുന്നതായി സുമതി സമ്മതിച്ചിട്ടുണ്ട്‌.

– See more at: http://www.mangalam.com/latest-news/243634#sthash.Ex3rE0HS.wXgSMAr6.dpuf

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം