ഫേസ്ബുക്കില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്തതിന് യുവാവ് ഭാര്യയോട് ചെയ്ത ക്രൂരത കേട്ടാല്‍ ആരും ഞെട്ടും;പക്ഷെ മരണകിടക്കയില്‍ നിന്നും മകനെ ഓര്‍ത്ത് അവള്‍ ഭര്‍ത്താവിന് മാപ്പ് കൊടുത്തു

ഫേസ്ബുക്കില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്തതിന് യുവാവ് ഭാര്യയോട് ചെയ്ത ക്രൂരത അറിഞ്ഞാല്‍ ആരും ഞെട്ടിപ്പോകും;പക്ഷെ മരണകിടക്കയില്‍ നിന്നും അവള്‍ മകനെ ഓര്‍ത്ത് അയാള്‍ക്ക് മാപ്പ് കൊടുത്തു. 
തായ്‌ലന്‍ഡ് നിവാസിയായ നെദ്‌നാഫ നൗന്ഖുല്‍ (26) എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരമായ അക്രമത്തിന് ഇരയായത്. കഴിഞ്ഞ ഡിസംബറില്‍ നെദ്‌നാഫ തന്റെ മൂന്ന് സെല്‍ഫികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട  ഭര്‍ത്താവ് കാച്‌വാന്‍ താരിന്‍(28) ഭാര്യയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി  ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹമാസകലം പൊള്ളലേറ്റ യുവതി ഇതിനോടകം തന്നെ നിരവധി ശസ്‌ക്രിയകള്‍ക്ക് വിധേയായിക്കഴിഞ്ഞു. ഇനിയും നിരവധി ശസ്ത്രക്രിയകള്‍ ചെയ്യാനുണ്ട്. ഏക മകനെ ഓര്‍ത്ത്  ഭര്‍ത്താവിനോട് ക്ഷമിക്കുന്നു.. ജീവിതത്തിലെ ഏറ്റവും കടുത്ത വേദന നിറഞ്ഞ ദിനങ്ങളിലൂടെയാണ് താന്‍ കടന്നു പോയതെന്നും യുവതി പറഞ്ഞു.
 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം